ലോകകപ്പ് ഫൈനൽ വേദിയായ ലുസെയ്ല്‍ സ്റ്റേഡിയത്തിന് ഫൈവ്-സ്റ്റാര്‍ സുസ്ഥിരതാ റേറ്റിങ്

Lusail-Stadium-highest-sustainability-rating
ലുസെയ്ല്‍ സ്‌റ്റേഡിയത്തിന്റെ സുസ്ഥിരതാ റേറ്റിങ് സര്‍ട്ടിഫിക്കറ്റുകളുമായി സുപ്രീം കമ്മിറ്റി അധികൃതര്‍.
SHARE

ദോഹ∙ സുസ്ഥിരതയിലൂന്നിയുള്ള പരിസ്ഥിതി സൗഹൃദ നിര്‍മാണത്തിന് ഫിഫ ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ വേദിയായ ലുസെയ്ല്‍ സ്റ്റേഡിയത്തിന് ഫൈവ്-സ്റ്റാര്‍ സുസ്ഥിരതാ റേറ്റിങ്. ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റിന്റെ (ഗോര്‍ഡ്) ഗ്ലോബല്‍ സസ്‌റ്റെയ്‌നബിലിറ്റി അസെസ്‌മെന്റ് സിസ്റ്റത്തിന്റെ (ജിഎസ്എസ്) ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ആണ് സ്റ്റേഡിയത്തിന് ലഭിച്ചത്. സ്റ്റേഡിയത്തിന്റെ ഡിസൈന്‍, നിര്‍മാണം എന്നിവയ്ക്കാണ് ജിഎസ്എഎസിന്റെ ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ചത്. കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റിനായി ക്ലാസ് എ റേറ്റിങ്ങും ലഭിച്ചു. 

ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ടെക്‌നിക്കല്‍ വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എന്‍ജി.ഗാനിം അല്‍ ഖുവാരി, സുസ്ഥിരതാ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജി.ബോദര്‍ അല്‍മീര്‍, സസ്‌റ്റെയ്‌നബിലിറ്റി കമ്യൂണിക്കേഷന്‍സ് മാനേജര്‍ ജാസിം അല്‍ ജെയ്ദ എന്നിവര്‍ ഗോര്‍ഡ് സ്ഥാപക ചെയര്‍മാന്‍ ഡോ.യൂസഫ് അല്‍ഹോറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. 

lusail-stadium
ലുസെയ്ൽ സ്‌റ്റേഡിയം.

മേല്‍ക്കൂര, ജല കാര്യക്ഷമത ഫിക്‌സചറുകള്‍, ഉള്‍പ്പെടെ  80,000 പേര്‍ക്ക് ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയത്തിന്റെ സുസ്ഥിരതാ സവിശേഷതകള്‍ ആണ് പുരസ്‌കാരത്തിലേയ്ക്ക് എത്തിച്ചത്. ചൂടേറിയ കാറ്റില്‍ നിന്നും പൊടിപടലങ്ങളില്‍ നിന്നുമെല്ലാം സ്റ്റേഡിയത്തെ സംരക്ഷിച്ചു നിര്‍ത്തുന്നതിന് ശേഷിയുള്ള തദ്ദേശീയമായി നിര്‍മിച്ച പിടിഎഫ്ഇ എന്ന സാമഗ്രി കൊണ്ട് നിര്‍മിച്ച മേല്‍ക്കൂരയാണ് മറ്റൊരു സവിശേഷത. എയര്‍കണ്ടീഷണറുകളുടെ ജോലി ഭാരം കുറയ്ക്കാന്‍ തണല്‍ നല്‍കുമ്പോള്‍ പിച്ചിന് വളരാന്‍ ആവശ്യമായ വെളിച്ചവും അനുവദിക്കുന്ന തരത്തില്‍ സുസ്ഥിരതയിലാണ് മേല്‍ക്കൂരയുടെ നിര്‍മാണം.

lusail-stadium
ലുസെയ്ൽ സ്‌റ്റേഡിയം.

അറബ്, ഇസ്‌ലാമിക് ലോകത്തെ കലയുടെയും കരകൗശലത്തിന്റെയും സുവര്‍ണകാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്ന ഫനാര്‍ വിളക്കില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട്  നിഴലും വെളിച്ചവും ഇഴചേര്‍ന്നുള്ള സ്റ്റേഡിയത്തിന്റെ ഡിസൈന്‍ സവിശേഷതയും സുപ്രധാനമാണ്. പുറം ഡിസൈനുമായി ഇഴ ചേര്‍ത്ത് നിഴലും വെളിച്ചവും ഇരിപ്പിടങ്ങളിലേയ്ക്ക് എത്തുന്ന തരത്തിലാണ് ഗാലറിയിലെ ക്രമീകരണവും. 

നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നീളുന്ന ഫിഫ ലോകകപ്പില്‍ ഫൈനല്‍ ഉള്‍പ്പെടെ 10 മത്സരങ്ങള്‍ക്കാണ് സ്റ്റേഡിയം വേദിയാകുന്നത്. 

Englsih Summary: Lusail Stadium, venue for 2022 World Cup final in Qatar, scores highest sustainability rating

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA