ലണ്ടനിലെ തിരക്കേറിയ ട്രെയിനിൽ സാധാരണക്കാരനായി ദുബായ് കിരീടാവകാശി; ചിത്രം വൈറൽ

sheikh-hamdan-london
ഷെയ്ഖ് ഹംദാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ.
SHARE

ദുബായ് ∙ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം വീണ്ടും സമൂഹ മാധ്യമങ്ങളുടെ സ്നേഹാദരം ഏറ്റുവാങ്ങുകയാണ്. തന്റെ സമൂഹമാധ്യമ പേജിൽ അദ്ദേഹം ഒരാഴ്ച മുൻപു പങ്കുവച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. ലണ്ടനിൽ അവധിക്കാലം ചെലവഴിക്കാനെത്തിയ അദ്ദേഹം, സുഹൃത്തുക്കൾക്കൊപ്പം ലണ്ടനിലെ ട്യൂബിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം യുകെയിൽ അവധി ആഘോഷിക്കാൻ പോയത്. 

യാത്രയ്ക്കിടയിലെ രസകരമായ കാര്യങ്ങൾ അദ്ദേഹം തന്നെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലും ട്വിറ്ററിലും പങ്കുവയ്ക്കാറുണ്ട്. നിലവിൽ 14.5 ദശലക്ഷം പേരാണ് ഷെയ്ഖ് ഹംദാനെ പിന്തുടരുന്നത്. ഏറ്റവും ഒടുവിൽ റോഡിൽ കിടന്ന കോൺക്രീറ്റ് കട്ടകൾ എടുത്തു മാറ്റിയ ഡെലിവറി ബോയിയെ അന്വേഷിച്ചതും അദ്ദേഹത്തെ വിളിച്ചതും തിരികെ ദുബായിൽ എത്തിയ ശേഷം നേരിൽ കണ്ടതും വാർത്തയായിരുന്നു.

തിരക്കേറിയ ട്രെയിനിൽ കൂട്ടുകാരനൊപ്പം നിൽക്കുന്ന ഷെയ്ഖ് ഹംദാന്റെ ചിത്രങ്ങളാണ് വൈറലായത്. ദുബായ് കിരീടാവകാശിക്കൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തായ ബദർ അതീജാണ് ഉള്ളത്. ‘ഇനിയും കുറേ ഞങ്ങൾക്ക് പോകാനുണ്ട് പക്ഷേ, ബദറിന് ഇപ്പോഴേ ബോറടിച്ചു’വെന്നാണ് ഷെയ്ഖ് ഹംദാൻ ഇൻസ്റ്റയിൽ പങ്കുവച്ച ചിത്രത്തിൽ കുറിച്ചിരിക്കുന്നത്. 

ലളിതജീവിതവും സൗമ്യമായ പെരുമാറ്റവും കൊണ്ട് ലോകമെങ്ങുമുള്ളവരുടെ ശ്രദ്ധയും ആദരവും പിടിച്ചുപറ്റിയ വ്യക്തിത്വമാണ് ഷെയ്ഖ് ഹംദാന്റേത്. ഒരാഴ്ച മുൻപ് പങ്കുവച്ച ചിത്രം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങാണ്. നിരവധിപേർ പലതരം കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. ‘പാവങ്ങൾ അവർ ആർക്കൊപ്പമാണ് യാത്ര ചെയ്യുന്നതെന്ന് അവർ അറിയുന്നില്ലല്ലോ’ എന്നാണ് ഒരു കമന്റ്.

English Summary : Picture of Sheikh Hamdan travelling in busy train goes viral  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}