ADVERTISEMENT

ദോഹ∙ ഫിഫ ഖത്തർ ലോകകപ്പ് മത്സരങ്ങൾ കൃത്യതയോടെ നിയന്ത്രിക്കാനുള്ള മികവ് കൂടുതൽ ശക്തിപ്പെടുത്താനുള്ള തയാറെടുപ്പുകളിലാണു റഫറിമാർ. ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി മേയ് 31നും ജൂൺ 22നും ഇടയിൽ റഫറിമാർക്കായി ഫിഫ 3 സെമിനാറുകളാണ് നടത്തിയത്. തിയറി, പ്രാക്ടിക്കൽ സെഷൻ ഉൾപ്പെടുത്തിയാണ് സെമിനാർ നടത്തിയത്. 

വിവിധ തൽസമയ മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പരിശീലിക്കാനും കഴിവുകൾ ശക്തിപ്പെടുത്താനും വേണ്ടിയായിരുന്നു സെമിനാറുകൾ.   മത്സര ഫലത്തെ തന്നെ ബാധിച്ചേക്കാവുന്ന മാനുഷിക തെറ്റുകളുടെ സാധ്യത കുറയ്ക്കാൻ സാങ്കേതിക വിദ്യയ്ക്ക് കഴിയുമെങ്കിലും സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ഒഴിവാക്കി സാധ്യമായ മികച്ച രീതിയിൽ മത്സരങ്ങൾ നിയന്ത്രിക്കാൻ റഫറിമാരെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടാണ് സെമിനാറുകൾ നടത്തിയതെന്ന് ഫിഫ റഫറീസ് കമ്മിറ്റി ചെയർമാൻ പിയർലുജി കൊല്ലിന വ്യക്തമാക്കി. 

36 റഫറിമാർ, 69 അസിസ്റ്റന്റ് റഫറിമാർ, 24 വിഡിയോ മാച്ച് ഒഫിഷ്യലുകൾ എന്നിങ്ങനെ 6 കോൺ ഫെഡറേഷനുകളിൽ നിന്നാണ് ഖത്തർ ലോകകപ്പ് നിയന്ത്രിക്കാൻ എത്തുക. വിഡിയോ മാച്ച് ഒഫിഷ്യലുകളിൽ 4 പേർ ഖത്തറിന്റെ സ്വന്തം റഫറിമാർ ആണ്. റഫറിമാരിലും അസിസ്റ്റന്റ് റഫറിമാരിലുമായി 6 വനിതകളും ഇത്തവണയുണ്ട്. ഫിഫ പുരുഷ ലോകകപ്പിൽ ഇതാദ്യമായാണ് വനിതാ റഫറിമാർ എന്നതും ഖത്തർ ലോകകപ്പിന്റെ പ്രത്യേകതയാണ്. 

English Summary : FIFA organises seminars for match officials including theory and practical session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com