തിരുവനന്തപുരം സ്വദേശിക്ക് 10 കോടി; മെഹ്സൂസിൽ മലയാളി ഭാഗ്യം തുടരുന്നു

shan
ഷാനവാസ്
SHARE

ദുബായ് ∙ മെഹ്സൂസിൽ മലയാളി ഭാഗ്യം തുടരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന 88–ാമത് നറുക്കെടുപ്പിൽ തിരുവനന്തപുരം സ്വദേശി ഷാനവാസിന് 10 കോടി രൂപ (50 ലക്ഷം ദിർഹം) ലഭിച്ചു. മറ്റൊരു വിജയി ഫിലിപ്പീൻസ് സ്വദേശി നെൽസണുമായി 20 കോടി രൂപ ഷാനവാസ് തുല്യമായി പങ്കിടുകയായിരുന്നു. ഇൗ നറുക്കെടുപ്പിൽ 3,349 വിജയികൾക്ക് ആകെ 12,421,750 ദിർഹം വിതരണം ചെയ്തു. ഇതാദ്യമാണ് മെഹ്സൂലിൽ ഒരു നറുക്കെടുപ്പിൽ 2 ഒന്നാം സ്ഥാനക്കാരുണ്ടാകുന്നത്.

shanavaz

കഴിഞ്ഞ 14 വർഷമായി യുഎഇയിലുള്ള ഷാനവാസ് 12 വർഷമായി ദുബായ് അല്‍ ഖൂസിലെ സ്വദേശിയുടെ റെന്റ് എ കാർ കമ്പനിയിൽ ഫ്ലീറ്റ് മാനേജരായി ജോലി ചെയ്യുന്നു. ഇദ്ദേഹവും നെൽസണും വെവ്വേറെ നൽകിയ അഞ്ച് നമ്പറുകളിൽ(7,9,17,19,21) അഞ്ചും കൃത്യമായി വന്നതോടെ 20 കോടി രൂപ പങ്കിടുകയായിരുന്നു. മഹ്‌സൂസ് ഇതുവരെ സൃഷ്‌ടിച്ച മൾട്ടി മില്യണയർമാരുടെ എണ്ണം 27 ആണ്. അതിൽ 6 എണ്ണം 2022-ൽ.

winners

ഷാനവാസിനെ ഭാഗ്യം തേടിയെത്തിയത് രണ്ടാം തവണ

മെഹ്സൂസ് ആരംഭിച്ചതു മുതൽ ഷാനവാസ് എല്ലാ ആഴ്ചയും ഭാഗ്യം പരീക്ഷിക്കുന്നു. ഇത് രണ്ടാം തവണയാണ് ഭാഗ്യദേവത കടാക്ഷിക്കുന്നത്. നേരത്തെ 35,000 ദിർഹം ലഭിച്ചിട്ടുണ്ട്. എപ്പോഴും ഒറ്റയ്ക്കാണ് നറുക്കെടുക്കുന്നത്. ചിലയാഴ്ചകളിൽ രണ്ടെണ്ണം എടുക്കാറുണ്ട്. സാധാരണഗതിയിൽ അഞ്ച് നമ്പരുകൾ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.

mahazooz1

താൻ കോടീശ്വരനായത് അറിയാതെ ശനിയാഴ്ച രാത്രി സാധരണ പോലെ ഷാനവാസ് ഉറങ്ങി. ഞായറാഴ്ച രാവിലെ മെഹ്സൂസിൽ നിന്ന് ഫോൺ ലഭിച്ചപ്പോൾ വിശ്വസിച്ചില്ല. പിന്നീട് മെയിൽ വന്നപ്പോഴാണ് നമ്പരുകൾ ശരിയാണെന്നും വിജയിയാണെന്നും ഉറപ്പിച്ചത്. ഉടൻ ഭാര്യയെ വിളിച്ച് കാര്യം പറഞ്ഞു. ജോലി ചെയ്യുന്ന കമ്പനിയുടമയെയും സഹപ്രവർത്തകരെയും വിവരം അറിയിച്ചപ്പോൾ അവരും ഏറെ സന്തോഷം പ്രകടിപ്പിച്ചു. പലരും മെഹ്സൂസിൽ പങ്കെടുക്കാനും തുടങ്ങി. 41 കാരനായ ഷാനവാസ് 4.500 ദിർഹം പ്രതിമാസ ശമ്പളത്തിനാണ് ഇപ്പോൾ ജോലി ചെയ്തുവരുന്നത്. തത്കാലം ജോലി തുട‌രാനാണ് തീരുമാനം. പണം എന്തുചെയ്യണമെന്ന് കുടുംബവുമായി ആലോചിച്ച് തീരുമാനിക്കും. ഭാര്യയും 2 കുട്ടികളുമടങ്ങുന്നതാണ് ഷാനവാസിന്റെ കുടുംബം. വായ്പകൾ പലതും വീട്ടണം.  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പണം വിനിയോഗിക്കുമെന്നും ഷാനവാസ് മനോരമ ഒാൺലൈനോട് പറഞ്ഞു.

ശനിയാഴ്ച രാത്രി നറുക്കെടുക്കുമ്പോൾ നെൽസൺ ജോലിയിലായിരുന്നു.  ഒരു സുഹൃത്താണ് വിളിച്ചുപറഞ്ഞത്, മെഹ്സൂസിൽ വിജയിയായിട്ടുണ്ടെന്ന്. ഉടൻ തന്റെ മെഹ്സൂസ് അക്കൗണ്ട് പരിശോധിച്ചപ്പോൾ സംഗതി സത്യമാണെന്ന് മനസിലായി. എന്നാൽ കുടുംബത്തോട് സന്തോഷവാർത്ത വിളിച്ച് പറഞ്ഞപ്പോൾ അവരാദ്യം വിശ്വസിക്കാനേ കൂട്ടാക്കിയില്ല. ജീവിതത്തില്‍ ഇതാദ്യമാണ് ഇത്ര വലിയ സമ്മാനം നേ‌‌‌ടുന്നതെന്നും നെൽസൺ പറഞ്ഞു. ഇൗ യുവാവിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.

ഭാഗ്യാന്വേഷകരിലേറെയും ഇന്ത്യ, ഫിലിപ്പീൻസ് സ്വദേശികൾ

മെഹ്സൂസിൽ ഏറ്റവുമധികം ഭാഗ്യാന്വേഷണം നടത്തുന്നത് ഇന്ത്യക്കാരും ഫിലിപ്പീനികളുമാണെന്ന് സംഘടാകരായ ഇവിങ്സ് സിഇഒ ഫാരിദ് സാംജി പറഞ്ഞു. ഇതുവരെ ഇന്ത്യയിൽ നിന്നുള്ള 50,000-ത്തിലേറെ പേർ മഹ്‌സൂസിന്റെ വിജയികളിൽ ഉൾപ്പെടുന്നു.  അവരിൽ 3000-ത്തിലേറെ പേർ ഒന്നും രണ്ടും സമ്മാനങ്ങൾ നേടി. ഫിലിപ്പീൻസിൽ നിന്ന് 27,000 വിജയികളുണ്ടായി. അവരിൽ 1700-ലേറെ പേർ രണ്ട് മികച്ച സമ്മാനങ്ങൾ നേടി. 

35 ദിർഹം നൽകി ഒരു ബോട്ടിൽ വാങ്ങിയാലാണ് മെഹ്സൂസ് നറുക്കെടുപ്പിൽ പങ്കെടുക്കാനാകുക. 50 വരെയുള്ള നമ്പരുകളിൽ 5 നമ്പരുകളും ശരിയായി വന്നാൽ 20 കോടി രൂപ(ഒരു കോടി ദിർഹം) സമ്മാനം ലഭിക്കും. നാല് നമ്പരുകൾ ശരിയായി വന്നാൽ 10 ലക്ഷം ദിർഹവും മൂന്ന് നമ്പരുകൾ ഒത്തുവന്നാൽ 350 ദിർഹവുമാണ് സമ്മാനം. വിവരങ്ങൾക്ക്:  www.mahzooz.ae  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}