ജബൽ അലി തുറമുഖത്തെ തീപിടിത്തം; ഇന്ത്യക്കാരനുൾപ്പെടെ 5 പേർ കുറ്റക്കാരെന്ന് കോടതി

blast1
തീ പിടിത്തത്തിന്‍റെ ദൃശ്യം (ഫയൽ ചിത്രം)
SHARE

ദുബായ് ∙ ജബൽ അലി തുറമുഖത്ത് കഴിഞ്ഞ വർഷമുണ്ടായ വൻ തീപിടിത്തത്തിൽ ഇന്ത്യക്കാരനുൾപ്പെടെ അഞ്ചുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒരു മാസം വീതം തടവും ഒരു ലക്ഷം ദിർഹം വീതം പിഴയും ശിക്ഷ വിധിച്ചു. സ്ഫോടനമുണ്ടായ ചരക്ക് കപ്പലിന്‍റെ ക്യാപ്റ്റനായ ഇന്ത്യക്കാരനെയും നാലു പാക്കിസ്ഥാനി പൗരൻമാരെയുമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 

blast

കപ്പലിൽ തീപിടിത്തത്തിന് കാരണമായേക്കാവുന്ന വസ്തുക്കൾ സൂക്ഷിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയില്ലെന്ന് കോടതി കണ്ടെത്തി. സംഭവത്തിൽ ഒരു ഷിപ്പിങ് കമ്പനിക്കും രണ്ട് കാർഗോ കമ്പനികൾക്കും മെറൈൻ ട്രേഡിങ് കമ്പനിക്കും ഒരു ലക്ഷം ദിർഹം വീതം കോടതി പിഴ ചുമത്തി. 247 ലക്ഷം ദിർഹത്തിന്‍റെ നാശനഷ്ടമാണ് തീപിടിത്തത്തെ തുടർന്ന് ഉണ്ടായത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}