ADVERTISEMENT

ഷാർജ ∙ കെട്ടിടത്തിൽ നിന്നു വീണു പാലക്കാട് സ്വദേശി മരിച്ചു. അകത്തേത്തറ ചേങ്ങോട്ടുകാവിൽ പ്രഭാകരന്റെ മകൻ പി.പ്രസാദ് (31) ആണു മരിച്ചത്. ഷാർജയിലെ ജ്വല്ലറിയിൽ ജീവനക്കാരനായിരുന്നു. 

ഈ മാസം ഒൻപതിനായിരുന്നു അപകടം. താമസസ്ഥലത്തു നിന്നു ജോലിക്കു പോകാനായി ഇറങ്ങുമ്പോൾ അബദ്ധത്തിൽ കെട്ടിടത്തിൽ നിന്നു വീഴുകയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്കാരം ഇന്നു രാവിലെ 10നു ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. അമ്മ: വിജയകുമാരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com