അജ്മാനിൽ കടൽ കാക്കാൻ ആലപ്പുഴക്കാരനും കൂട്ടരും

scuba-team-in-ajman
സ്കൂബ ഡൈവിങ് സംഘാംഗങ്ങൾ ശുചീകരണ ജോലികളിൽ.
SHARE

അജ്മാൻ ∙ മാലിന്യം നീക്കി അജ്മാനിന്റെ കടൽ സംരക്ഷിക്കാൻ ആലപ്പുഴക്കാരനെത്തി. അജ്മാൻ ഭരണാധികാരി നേരിട്ടു നൽകിയ അനുമതിയുമായി സ്കൂബ ഡൈവ് ഇൻസ്ട്രക്ടർ ചേർത്തല സ്വദേശി വേണു ശങ്കരനും ശിഷ്യൻമാരും രണ്ടു ദിവസമായി അജ്മാൻ കടലിന്റെ ആഴങ്ങളിലാണ്. തീരത്തും കടലിനടിത്തട്ടിലും അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ഇവർ നീക്കം ചെയ്തു തുടങ്ങി. ഒരാഴ്ചത്തേക്കാണ് അനുമതി. 

കടൽത്തീരത്ത് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കണ്ടതിനെ തുടർന്നു ഭരണാധികാരിയുടെ സെക്രട്ടറിക്കു നേരിട്ടാണ് വേണു കത്തു നൽകിയത്. സൗജന്യമായി കടൽ വൃത്തിയാക്കാമെന്ന നിർദേശത്തിന് ഉടൻ തന്നെ അനുമതിയായി. സേവന സന്നദ്ധനായി രംഗത്തു വന്ന മലയാളിയെ ഭരണാധികാരിയുടെ ഓഫിസ് അഭിനന്ദിച്ചു. 

കടലിന്റെ അംബാസഡർ എന്നാണ് സ്കൂബ ഡൈവർമാർ അറിയപ്പെടുന്നത്. കടലിന്റെ സംരക്ഷണവും അവർക്കു തന്നെ. ആ ഉത്തരവാദിത്തം ഏറ്റെടുത്താണ് വൃത്തിയാക്കുന്നതെന്ന് വേണു പറഞ്ഞു. ഇത്തരം ശുചീകരണ പ്രവർത്തനങ്ങൾ അജ്മാനിൽ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് വിഭാഗം നിർദേശിച്ച സ്ഥലത്തെ മാലിന്യനമാണ് നീക്കം ചെയ്തത്. 13 മീറ്റർ താഴ്ചയിൽ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് മാലിന്യങ്ങൾ പുറത്തെടുത്തത്. ശ്വസന ഉപകരണങ്ങൾ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളുമായാണ് ഇവർ കടലിൽ മുങ്ങിയത്.  15 വർഷത്തിലേറെയായി അജ്മാനിൽ സ്ഥിരതാമസമാണ് വേണു.  

കാലാവസ്ഥ പ്രതികൂലമായതിനാൽ രണ്ടുദിവസം മാത്രമേ ഇവർക്ക് കടൽ വൃത്തിയാക്കാനായുള്ളൂ. അതിനുള്ളിൽ ഇതിനായി അജ്മാൻ ഭരണകൂടം അനുവദിച്ച സമയവും അവസാനിച്ചു. വീണ്ടും അനുമതിക്കായി അപേക്ഷിക്കണം. കൂടുതൽ പേരെ കൂടെ കൂട്ടാനുള്ള ശ്രമത്തിലാണ് വേണു. ഡൈവിങ് എക്യുപ്മെന്റ്സ് സ്പോൺസർ ചെയ്യാനാളുണ്ടെങ്കിൽ കൂടുതൽ പേരെ ഉൾപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

English Summary : Keralite Scuba Diving instructor and team to remove waste from sea in Ajman

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA