Premium

തീർഥാടന കേന്ദ്രങ്ങൾക്ക് ഇതാ മക്കയുടെ മാതൃക; തൂവെള്ള മനസ്സോടെ പ്രകൃതിക്കായൊരു പ്രാ‍ർഥന

SAUDI-RELIGION-ISLAM-HAJJ-ADHA
മക്കയിൽ കഅബ പ്രദക്ഷിണം ചെയ്യുന്ന തീർഥാടകർ. 2022ലെ ചിത്രം: AFP
SHARE

കാഴ്ചപ്പാടിലെ ചെറിയ മാറ്റം; അതിലൂടെ ഒഴിവാക്കപ്പെടുന്നത് മാലിന്യവും സംരക്ഷിക്കപ്പെടുന്നത് പ്രകൃതിയും. തീർഥാടന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട മാലിന്യവും പ്രകൃതി ചൂഷണവും എങ്ങനെ ഒഴിവാക്കാമെന്ന മാതൃക മക്കയിൽ നിന്നാണ്. ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായ വസ്ത്രങ്ങൾ ശുദ്ധമായി സൂക്ഷിക്കാനും പ്രകൃതിയെ ദ്രോഹിക്കാതിരിക്കാനും കാഴ്ചപ്പാടിൽ ചെറിയ മാറ്റം മതിയെന്ന് ആഗോള വിശ്വാസ സമൂഹത്തോടു വിളിച്ചു പറയുകയാണ് മക്ക. ഇസ്‌ലാം മത വിശ്വാസികളുടെ ആത്മീയ ലക്ഷ്യമായ മക്ക വിശ്വാസ വേഷങ്ങളിലും പരിവർത്തനത്തിന്റെ പാതയിലാണ്. ഹജ്ജും ഉംറയും നിർവഹിക്കുമ്പോൾ വിശ്വാസികൾ ധരിക്കുന്ന വെളുത്ത വസ്ത്രമായ ഇഹ്റം പുനരുപയോഗം ചെയ്യാനുള്ള നടപടികൾ മക്കയിൽ തുടങ്ങിക്കഴിഞ്ഞു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ അണുവിമുക്തവും രോഗ പ്രതിരോധ ശേഷിയുള്ളതുമായ ഇഹ്റവും വിശ്വാസികൾക്ക് ലഭിക്കും. ഇതിനായുള്ള ഗവേഷണങ്ങളും അതിന്റെ അന്തിമ ഘട്ടത്തിലാണ്. ഓരോ തീർഥാടന കാലത്തും കോടിക്കണക്കിന് വസ്ത്രങ്ങളാണ് നിർമിക്കപ്പെടുന്നത്. ഇവ എങ്ങനെ പുനരുപയോഗിക്കാനാകും? എങ്ങനെയാണ് ഇഹ്റം ധരിക്കുന്നതിലൂടെ കൂടുതൽ മികച്ച രോഗപ്രതിരോധം ഉറപ്പാക്കാനാവുക? നാനോ ടെക്നോളജി വരെ ഉപയോഗിക്കുന്ന ആ സാങ്കേതികവിദ്യയുടെ വിശദാംശങ്ങളിലേക്ക്... ഓരോ സീസണിലും കോടിക്കണക്കിന് ആളുകൾ വന്നു പോകുന്ന തീർഥാടന കേന്ദ്രങ്ങളിൽ വിപ്ലവകരമായ മാറ്റമായിരിക്കും ഈ പുതിയ സാങ്കേതികതയിലൂടെ സാധ്യമാകുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}