ADVERTISEMENT

ദുബായ് ∙ ഹോട്ടലുകളിൽ മുതിർന്നവരുടെ നീന്തൽക്കുളങ്ങളിൽ 5 വയസ്സിൽ താഴെയുള്ള കുട്ടികളെ ഇറക്കരുതെന്നു ദുബായ് മുനിസിപ്പാലിറ്റി നിർദേശം. രക്ഷിതാക്കളോടൊപ്പമാണെങ്കിലും ഇതിന് അനുവാദമില്ല. കുട്ടികൾ നീന്തൽക്കുളങ്ങളിൽ പോകുമ്പോൾ രക്ഷിതാക്കൾ കൂടെയുണ്ടാകണം. പുതിയ നിയമം ഇംഗ്ലിഷ്, അറബിക് ഭാഷകളിൽ ഹോട്ടലുകളിലും അപ്പാർട്മെന്റുകളിലും എല്ലാവരും കാണുന്നവിധം പ്രദർശിപ്പിക്കണം.

ലൈഫ്ഗാർഡുകൾ നിർബന്ധം

∙ കുളത്തിന്റെ വലുപ്പവും സന്ദർശകരുടെ എണ്ണവുമനുസരിച്ച് ലൈഫ്ഗാർഡുകൾ വേണം. 

∙ രക്ഷാദൗത്യങ്ങൾക്കു ശാസ്ത്രീയ പരിശീലനം നേടിയവരും പ്രഥമശുശ്രൂഷകൾ അറിയുന്നവരുമായിരിക്കണം. 

∙ ലൈഫ്ഗാർഡുകളെ ഹോട്ടൽ മാനേജ്മെന്റ് മറ്റു ജോലികൾ ഏൽപിക്കരുത്. 

∙ രക്ഷിതാക്കളോടൊപ്പമാണ് കുട്ടികൾ വരുന്നതെന്ന് ഉറപ്പാക്കണം. 

വീടുകളിലും ശ്രദ്ധിക്കാം

∙ വീടുകളിൽ നീന്തൽക്കുളങ്ങൾ പണിയുമ്പോൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണം. 

∙ വീടുകളിൽ നിന്നു കാണാവുന്ന ദൂരത്തിലായിരിക്കണം കുളങ്ങൾ. 

∙ കുളങ്ങൾക്കു ചുറ്റും സുരക്ഷാവേലി നിർമിക്കണം. 

∙ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്ന എയർ റിങ്ങുകൾ കുട്ടികൾക്കു പാകമാണെന്ന് ഉറപ്പാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com