ADVERTISEMENT

റിയാദ്∙ സർവീസിൽ നിന്നു പിരിച്ചുവിട്ട  ജീവനക്കാരനു പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിനു പുറമെ വേതന കുടിശ്ശികയും സേവന അലവൻസുകളും നൽകാൻ റിയാദിലെ ലേബർ കോടതി കമ്പനിയോട് ഉത്തരവിട്ടു. കോടതി നടപടികളിൽ തൊഴിലുടമ ഹാജരാകാത്തതിനെ തുടർന്നാണു കോടതി വിധി പുറപ്പെടുവിച്ചത്. വിധി അന്തിമമാണെന്നും വിധിക്കെതിരെ അപ്പീൽ നൽകാൻ തൊഴിലുടമയ്ക്ക് അർഹതയില്ലെന്നും കോടതി പറഞ്ഞു.

 

കമ്പനിയുടെ ഒരു ശാഖ അടച്ചുപൂട്ടിയതാണു കാരണമെന്നു ചൂണ്ടിക്കാട്ടി തന്നെ സർവീസിൽ നിന്നു പിരിച്ചുവിട്ടതിനെ തുടർന്ന് ഒരു ജീവനക്കാരൻ ലേബർ കോടതിയെ സമീപിക്കുകയായിരുന്നു. തനിക്ക് സർവീസ് അവസാനിക്കുമ്പോൾ കിട്ടേണ്ട തുകയും ചില ശമ്പളവും സേവന സർട്ടിഫിക്കറ്റും നൽകുന്നതിൽ തൊഴിലുടമ പരാജയപ്പെട്ടതായി തൊഴിലാളി പറഞ്ഞു.  സർവീസ് അവസാനിപ്പിക്കുന്നതിനെ കുറിച്ച് കമ്പനിയുടെ ഹ്യൂമൻ റിസോഴ്‌സ് വിഭാഗത്തിൽ നിന്നു  അറിയിപ്പായി ലഭിച്ച  കത്ത് ഹാജരാക്കി ജീവനക്കാരൻ തന്റെ അവകാശവാദം ശരിവച്ചു.

 

തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 77 അനുസരിച്ച് രണ്ട് മാസത്തെ ശമ്പളത്തിന് തുല്യമായി നിയമവിരുദ്ധമായ പിരിച്ചുവിടലിന് നഷ്ടപരിഹാരം നൽകണമെന്ന് തൊഴിലാളി തന്റെ ഹർജിയിൽ ആവശ്യപ്പെട്ടു.  തൊഴിലാളിയുടെ അവകാശവാദങ്ങളോട് പ്രതികരിക്കാൻ ജഡ്ജി കമ്പനിയോട് ആവശ്യപ്പെട്ടു. എന്നാൽ നജീസ് സെന്റർ ഫോർ ജുഡീഷ്യൽ സർവീസസിന്റെ പോർട്ടലിലൂടെ ഇലക്ട്രോണിക് അറിയിപ്പ് നൽകിയിട്ടും കോടതിയുടെ നിർദ്ദേശം കമ്പനി അവഗണിക്കുകയായിരുന്നു.

 

തുടർന്ന് കമ്പനിയുടെ പ്രതികരണമോ ഹാജരാകാത്തതോ കാരണം തന്റെ അവകാശവാദങ്ങൾ തെളിയിക്കാൻ സത്യവാങ്മൂലം നൽകാൻ ജഡ്ജി വാദിയോട് ആവശ്യപ്പെട്ടു. അതിനാൽ അദ്ദേഹം ശരിഅത്ത് നിയമം അനുശാസിക്കുന്ന സത്യവാങ്മൂലം സമർപ്പിച്ചു.  കമ്പനി വൈകിപിച്ച മാസ വേതനം തൊഴിൽ നിയമം അനുസരിച്ച് ആദ്യത്തെ അഞ്ച് വർഷങ്ങളിലെ ഓരോ വർഷവും അര മാസത്തെ ശമ്പളത്തിന് തുല്യമായ സേവനാനന്തര തുകയും  രണ്ടു മാസത്തെ മുഴുവൻ സാമ്പത്തിക നഷ്ടപരിഹാരവും നിയമവിരുദ്ധമായി പിരിച്ചുവിട്ടതിനുള്ള ശമ്പളവും നൽകണമെന്നു ജഡ്ജി വിധിച്ചു. 

English Summary : Riyadh labor court asks employer to give end of service allowances and experience certificate to sacked worker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com