ADVERTISEMENT

റിയാദ്∙ തങ്ങൾക്കു പുതു ജീവൻ നൽകിയ പ്രിയ ഡോക്ടറെ കാണാൻ സഫയും മർവയും നീണ്ട പതിനഞ്ചു വർഷത്തിന് ശേഷം  റിയാദിലെത്തി. റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽ റബീഹ ഇവരെ സ്വീകരിച്ചു.

ഇവർക്കൊപ്പം അവരുടെ പിതാവ് മുഹമ്മദ് ബിൻ നാസർ അൽ ജർദാനിയും മാതാവും ഉണ്ടായിരുന്നു. സയാമീസ് ഇരട്ടകളായിരുന്ന തങ്ങളുടെ രണ്ടു കുട്ടികളെ വേർപെടുത്തുന്നതിനും ചികിത്സിക്കുന്നതിനും ആവശ്യമായ ശ്രമങ്ങൾ നടത്തിയതിനു മാതാപിതാക്കൾ സൗദി സർക്കാരിനോടും ജനതയോടും നന്ദി അറിയിച്ചു. 2007ൽ റിയാദിലെ നാഷനൽ ഗാർഡിന്റെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ തലയോട്ടികളും മസ്തിഷ്കവും സിരകളും പരസ്പരം ഒട്ടിച്ചേർന്ന നിലയിലായിരുന്നു ഒമാനി ഇരട്ടകളായ അവരെ ശസ്ത്രക്രിയക്കായി മാതാപിതാക്കൾ എത്തിച്ചിരുന്നത് . വേർപ്പെടുത്തൽ ശസ്ത്രക്രിയ അന്നു വിജയകരമായി പൂർത്തീകരിച്ചു.

twins-meet-saudi-doctor-1

സൗദി അറേബ്യയുടെ നേതൃത്വത്തിന്റെ പരിധിയില്ലാത്ത പിന്തുണയും ശ്രദ്ധയും ഇല്ലായിരുന്നെങ്കിൽ ഒത്തൊരുമിച്ച ഇരട്ടകളെ വേർപെടുത്താൻ കഴിയില്ലായിരുന്നെന്നു ഡോ. അൽ റബീഹ് പറഞ്ഞു. മനുഷ്യരുടെ കഷ്ടപ്പാടുകളിൽ നിന്ന് മോചനം നേടാനുള്ള രാജ്യത്തിന്റെ മാനുഷിക ഉത്തരവാദിത്തമാണ് ഇതിലൂടെ  പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. അൽ റബീഹ് അഭിപ്രായപ്പെട്ടു.

ജനിച്ച ഇരട്ടകളെ വേർപെടുത്താനുള്ള സൗദി അറേബ്യയുടെ പരിപാടിക്ക് ഉയർന്ന രാജ്യാന്തര പദവി ലഭിക്കുന്നുണ്ടെന്ന് അൽ റബീഅ പറഞ്ഞു.

English Summary : Seperated Omani conjoined twins came to meet doctor after 15 years.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com