ADVERTISEMENT

അബുദാബി∙ വാഹനങ്ങളിൽ നിന്നു റോഡിലേക്കു മാലിന്യങ്ങൾ വലിച്ചെറിഞ്ഞ 162 പേർ ഈ വർഷം 6 മാസത്തിനിടെ പിടിയിലായെന്നു പൊലീസ് അറിയിച്ചു. 1,000 ദിർഹം പിഴയും ലൈസൻസിൽ 6 ബ്ലാക് പോയിന്റുമാണ് ശിക്ഷ.

 

നിയമലംഘകർ റോഡ് ശുചിയാക്കുകയും വേണം. പൊതുജനാരോഗ്യവും പരിസ്ഥിതി മലിനീകരണവും കണക്കിലെടുത്ത് ഇത്തരം പ്രവണത ഒഴിവാക്കണം.

 

നിയമലംഘകരെ കയ്യോടെ പിടികൂടാൻ നിരീക്ഷണം ശക്തമാക്കി. ഓടുന്ന വാഹനങ്ങളിൽ നിന്നു സിഗരറ്റ് കുറ്റികളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും വലിച്ചെറിയുന്ന പ്രവണത കൂടിയതിനെത്തുടർന്നാണു നടപടി. അടുത്തിടെ നിയമലംഘനങ്ങളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com