നടപ്പ് തെറ്റിച്ച 9416 പേർക്ക് പിഴയിട്ട് ദുബായ് പൊലീസ്

SHARE

ദുബായ്∙ ‘നടപ്പ്’ ശരിയല്ലാത്ത 9416 പേർക്കു ദുബായ് പൊലീസ് പിഴയിട്ടു. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലല്ലാതെ റോഡ് മുറിച്ചു കടന്നതിനും നടപ്പാത ഉപേക്ഷിച്ചു റോഡിലൂടെ നടന്നതിനും പിഴയിട്ടു. ദുബായിൽ ഈ വർഷം ഉണ്ടായ റോഡ് അപകടങ്ങളിൽ രണ്ടാം സ്ഥാനം നിയമം പാലിക്കാതെ നടന്നതു മൂലമുള്ള അപകടങ്ങൾകൊണ്ടാണെന്നു ഗതാഗത വകുപ്പ് ഉപമേധാവി ബ്രിഗേഡിയർ ജുമ ബിൻ സുവൈദാൻ പറഞ്ഞു.

6 മാസത്തിനുള്ളിൽ വാഹനം തട്ടിയുള്ള 192 അപകടങ്ങളാണുണ്ടായത്. ഇതിൽ 12 പേർക്കു ജീവൻ നഷ്ടമായി, 199 പേർക്കു പരുക്കേറ്റു. സുരക്ഷിതമായി റോഡ് മറികടക്കാൻ സംവിധാനം നിലവിലുള്ളപ്പോഴാണ് അതിവേഗ പാതകളിലൂടെ ഓടി അപ്പുറം കടക്കാൻ ശ്രമിക്കുന്നത്. മേൽപാലങ്ങളും സീബ്രാ വരകളും ഉപയോഗിക്കാത്തവർ അപകടം  വിളിച്ചു വരുത്തുകയാണ്.

100 കിലോമീറ്ററിനു മുകളിൽ സ്പീഡിൽ വാഹനങ്ങൾ ഓടുന്ന വഴിയിൽ നടന്നു മറികടക്കാൻ ശ്രമിക്കുമ്പോഴുള്ള അപകടത്തിന് ഡ്രൈവർമാരെ കുറ്റപ്പെടുത്താൻ കഴിയില്ല. വാഹനങ്ങൾ ചീറി പായുന്നതു കാണുമ്പോൾ തന്നെ പേടിച്ചു റോഡിലൂടെ ഓടി അപ്പുറം കടക്കാൻ ശ്രമിക്കുന്നതു മണ്ടത്തരമാണെന്നും ജുമ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA