ADVERTISEMENT

ദുബായ്∙ ലാഭത്തിന്റെ ചൂണ്ടയിട്ടു ക്രെഡിറ്റ് കാർഡ് ചോർത്തുന്ന ഓൺലൈൻ തട്ടിപ്പ് സംഘം ചുറ്റുമുണ്ട്. മനസ്സൊന്നു ചാഞ്ചാടിയാൽ അക്കൗണ്ടിലുള്ള പണം പോകുമെന്നു മാത്രമല്ല, കടം കയറി മൂടാനും വഴിയൊരുങ്ങും. വെബ്സൈറ്റുകളിൽ പരതുമ്പോഴും ആപ്ലിക്കേഷനുകളിൽ കൈവയ്ക്കുമ്പോഴും ജാഗ്രതയുടെ  മൂന്നാം കണ്ണു കൂടി തുറന്നിരിക്കുന്നത് നല്ലതാണെന്ന് ദുബായ് പൊലീസ് പറയുന്നു.

യഥാർഥ കമ്പനികൾ നൽകുന്നതിനെക്കാൾ വില കുറച്ചു സാധനങ്ങൾ നൽകാമെന്നു കേട്ടാൽ ആരായാലും വീഴും. തട്ടിപ്പുകാർക്ക് എത്ര വില കുറച്ചു വേണമെങ്കിലും സാധനം വിൽക്കാം. കാശ് അടിച്ചു മാറ്റാനും മാത്രമുള്ള ഓഫറുകൾ ഉണ്ടാക്കുന്നതു മാത്രമാണ് ഇത്തരക്കാരുടെ ആകെയുള്ള അധ്വാനം. ഇത്തരം സൈറ്റുകളിൽ കയറുന്നവർ അവർ ചോദിക്കുന്നതിനെല്ലാം ഉത്തരം നൽകരുത്.

പ്രത്യേകിച്ചു ക്രെഡിറ്റ് കാർഡ്, ബാങ്ക് അക്കൗണ്ട്, ഒടിപി, പാസ്‌വേഡ് തുടങ്ങിയ കാര്യങ്ങളിൽ. അടുത്തിടെ ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നത് ഫാസ്റ്റ് ഫുഡ് ആപ്പുകളിലാണ്. റസ്റ്ററന്റുകളുടെ ആപ്പുകളും ഔദ്യോഗിക ഫുഡ് ആപ്പുകളും തഴഞ്ഞ് 5 രൂപ ലാഭം നോക്കി തട്ടിപ്പ് ആപ്പിൽ കയറുന്നവർ പണം പോകുന്ന വഴി പോലും അറിയില്ലെന്നു ദുബായ് സിഐഡിഇ ക്രൈം പ്രതിരോധ വകുപ്പ് തലവൻ മേജർ അബ്ദുല്ല ശഹി പറഞ്ഞു.

അടുത്തിടെ ഒരു ഫുഡ് ആപ് നൽകിയ വാഗ്ദാനം 20 ദിർഹമുള്ള സാൻഡ്‌വിജ് 18 ദിർഹത്തിനു നൽകാമെന്നാണ്. 2 ദിർഹം ലാഭത്തിനു വേണ്ടി ബുക്ക് ചെയ്തവർക്ക് ആയിരക്കണക്കിനു ദിർഹമാണ് നഷ്ടപ്പെട്ടത്. അവർ ആവശ്യപ്പെട്ട പ്രകാരം കാർഡ് വിവരങ്ങൾ നൽകിയതോടെ ക്രെഡിറ്റ് കാർഡിലും ബാങ്ക് അക്കൗണ്ടിലും ഉണ്ടായിരുന്ന പണം നിമിഷങ്ങൾ കൊണ്ടു നഷ്ടമായി. 100 കണക്കിനു പരാതികളാണ് ഇത്തരത്തിൽ പൊലീസിനു മുന്നിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com