ഇന്ധനനിരക്ക് പുതുക്കി; പ്രീമിയം പെട്രോളിന് 5 ദിർഹം കൂടി

Fuel-price
Repraprastave Image.
SHARE

ദോഹ ∙ ഖത്തറിൽ പുതുക്കിയ ഇന്ധന നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിലാകും. പ്രീമിയം പെട്രോളിന് 5 ദിർഹം വർധിച്ചു. സൂപ്പർ, ഡീസൽ നിരക്കുകളിൽ മാറ്റമില്ല. ഈ മാസത്തെ പുതുക്കിയ ഇന്ധന നിരക്ക് പ്രകാരം പ്രീമിയം പെട്രോൾ ലീറ്ററിന് 1.95 റിയാൽ ആണ് വില. കഴിഞ്ഞ മാസം 1.90 റിയാൽ ആയിരുന്നു നിരക്ക്. 5 ദിർഹമാണ് വർധന.

അതേസമയം സൂപ്പർ പെട്രോളിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നിങ്ങനെ കഴിഞ്ഞ മാസത്തെ നിരക്ക് തന്നെ തുടരും. ഖത്തർ എനർജിയാണ് ഇന്ധനവില പ്രഖ്യാപിച്ചത്.രാജ്യാന്തര എണ്ണ വിപണിയിലെ നിരക്ക് പ്രകാരമാണ് എല്ലാമാസവും ഇന്ധനവില പുതുക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}