ADVERTISEMENT

അബുദാബി ∙ യുഎഇയിൽ പ്രതിദിന കോവിഡ്19 കേസുകൾ തുടർച്ചയായ രണ്ടാം ദിവസവും അഞ്ഞൂറിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 481 പേർക്ക് രോഗം ബാധിച്ചതായും 540 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണം റിപ്പോർട് ചെയ്തിട്ടില്ല.

 

മാസങ്ങൾക്ക് മുൻപ് നൂറിൽ താഴെയെത്തിയ പ്രതിദിന രോഗികളുടെ എണ്ണം പെട്ടെന്ന് ആയിരത്തിലേറെയായി ഉയരുകയായിരുന്നു.   

 

ആകെ രോഗികൾ:  10,15,879. രോഗമുക്തി നേടിയവർ: 9,94,898. ആകെ മരണം–2,341. വിവിധ രാജ്യക്കാരാണ് പുതുതായി രോഗബാധിതരായതന്നും ഇവർക്ക് മികച്ച ചികിത്സയാണ് ൽകുന്നതെന്നും അധികൃതർ പറഞ്ഞു.    

 

ആകെ 183.6 ദശലക്ഷത്തിലേറെ ആർടിപിസിആർ പരിശോധനകൾ

 

 രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ  2,60,132 പേർക്ക് കൂടി ആർടിപിസിആർ പരിശോധന നടത്തിയതോടെ ആകെ പരിശോധന  183.6 ദശലക്ഷത്തിലേറെ ആയതായി  ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.  കോവിഡ് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ആരോഗ്യവിദഗ്ധർ നൽകുന്ന മാർഗിനിർദേശങ്ങൾ  അനുസരിക്കണം. 

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ  600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com