ADVERTISEMENT

ദുബായ്∙ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് യുവാവ് മരിച്ചു. ഭാര്യയും മക്കളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അമ്പലപ്പുഴ നീർക്കുന്നം വാളംപറമ്പിൽ ഉസ്മാന്റെയും ഷീജയുടെയും മകൻ ഷിയാസാണ് (33) മരിച്ചത്. ഷിയാസിന്റെ കുടുംബം സഞ്ചരിച്ച കാറിലേക്ക്  മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.

ഇന്നലെ പുലർച്ചെയായിരുന്നു അപകടം. ഷിയാസാണ് കാർ ഓടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന ഭാര്യ തസ്നിയും  മക്കളായ  ഹൈഫസാറയും  ആഷിക് സെഹിനും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.  ഈ ആഴ്ച നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. മൃതദേഹം സലാലയിലെ കാബൂസ് ആശുപത്രിയിൽ. നാട്ടിലേക്ക് കൊണ്ടു  വരാനുള്ള ശ്രമങ്ങൾ ബന്ധുക്കൾ ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com