റെഡ് സിഗ്നൽ മറികടന്നു; എമിറേറ്റിൽ 50 അപകടങ്ങൾ

uae-traffic
Representative Image. Photo credit : monticello/ Shutterstock.com
SHARE

ദുബായ്∙ റെഡ് സിഗ്നൽ മറികടന്ന വാഹനങ്ങൾ എമിറേറ്റിലുണ്ടാക്കിയതു 50 അപകടങ്ങൾ. ആറു മാസത്തിനിടെ ഉണ്ടായ അപകടങ്ങളിൽ 4 പേർ മരിച്ചു, 65 പേർക്കു പരുക്കേറ്റു. ചുവപ്പ് സിഗ്നൽ മറികടക്കുന്ന കേസുകൾ കൂടിയതായി ദുബായ് പൊലീസ് ട്രാഫിക് അഡ്മിനിസ്ട്രേഷൻ ഉപമേധാവി ബ്രിഗേ. ജുമ ബിൻ സുവൈദാൻ അറിയിച്ചു.

ഈ വർഷം പകുതി പിന്നിട്ടപ്പോഴേക്കും 16,892 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിയമം പാലിച്ചു വാഹനമോടിക്കുന്നവരുടെ ജീവൻ പോലും നഷ്ടപ്പെടാൻ നിയമ ലംഘനങ്ങൾ ഇടയാക്കും. ഫെഡറൽ ട്രാഫിക് നിയമപ്രകാരം റെഡ് സിഗ്നൽ മറികടക്കുന്നവർക്ക് ആയിരം ദിർഹം പിഴയും 12 ബ്ലാക്ക് മാർക്കുമാണ് ശിക്ഷ.

ഈ വാഹനം 30 ദിവസത്തേക്ക് പൊലീസ് പിടിച്ചെടുക്കും. ഹെവി വാഹനങ്ങളാണു നിയമം ലംഘിക്കുന്നതെങ്കിൽ 3000 ദിർഹമാണു പിഴ. ഡ്രൈവർമാരുടെ ലൈസൻസ് ഒരു വർഷത്തേക്ക് മരവിപ്പിക്കുകയും ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA