ADVERTISEMENT

ദോഹ∙ ഒക്‌ടോബര്‍ 30 മുതല്‍ 3 ഇന്ത്യന്‍  നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് 20 പുതിയ പ്രതിവാര സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. മുംബൈ, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളില്‍ നിന്നാണ് ദോഹയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങുന്നത്. മുംബൈ 13, ഹൈദരാബാദ് 4, ചെന്നൈ 3 എന്നിങ്ങനെയാണ് സര്‍വീസുകൾ.

 

ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്കുള്ള നിലവിലെ സര്‍വീസുകള്‍ക്ക് പുറമെയാണിത്. കഴിഞ്ഞ ദിവസം ഒക്‌ടോബര്‍ 30 മുതല്‍ ഹൈദരാബാദില്‍ നിന്ന് ദോഹയിലേയ്ക്ക്  ഇന്‍ഡിഗോയും പുതിയ സര്‍വീസ് പ്രഖ്യാപിച്ചിരുന്നു. ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് മുന്‍നിര്‍ത്തിയാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com