ADVERTISEMENT

ദുബായ് ∙ ദുബായുടെ ആഗോള ഫെസ്റ്റിവൽ പാർക്കായ ഗ്ലോബൽ വില്ലേജ് സീസൺ 27 പ്രവേശന ടിക്കറ്റ് വിൽപന, വിഐപി ടിക്കറ്റ് നിരക്ക് സംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിച്ചു. ഈ മാസം വിഐപി പ്രവേശന പായ്ക്കുകളുടെ വിൽപന ആരംഭിക്കും. ഇത് വാങ്ങുന്ന ഒരു ഭാഗ്യവാന് ക്യാഷ് പ്രൈസ് സമ്മാനമായി ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.  

global-village2

വിഐപി എൻട്രി ടിക്കറ്റുകൾ, പാർക്കിങ് പ്രിവിലേജുകൾ, വണ്ടർ പാസുകൾ എന്നിവ ഉൾപ്പെടുന്ന പ്രത്യേക പായ്ക്കുകൾ ഇൗ മാസം 24 മുതൽ വെർജിൻ മെഗാസ്റ്റോർ ടിക്കറ്റ് വെബ്‌സൈറ്റിൽ ഓൺലൈനായി ലഭ്യമാകും. ഒരു വിഐപി പായ്ക്കിനുള്ളിൽ ഒരു സ്വർണ നാണയം വച്ചിട്ടുണ്ടായിരിക്കും. 27,000 ദിർഹം ക്യാഷ് പ്രൈസും ലഭിക്കും. ചില പാക്കേജുകൾ ഇൗ മാസം 17 മുതൽ 22 വരെ 70 ദിർഹത്തിന് പ്രീ-ബുക്കിങ്ങായി ലഭ്യമാണ്. ഉപയോക്താക്കൾക്ക് സമയം ലാഭിക്കുന്നതിനും മികച്ച വിഐപി പാക്കേജ് ലഭിക്കുന്നതിനുള്ള സൗകര്യത്തിനായി ഓൺലൈനായി റജിസ്റ്റർ ചെയ്യാം.   

 പ്രത്യേക പാക്കേജുകളിൽ 

വിഐപി പ്രവേശന ടിക്കറ്റുകൾ, 

വിഐപി പാർക്കിങ് പ്രിവിലേജ്

അക്വാ ആക്‌ഷൻ സ്റ്റണ്ട് ഷോ

കാർണിവൽ ഫൺഫെയർ തുടങ്ങിയ ആകർഷണങ്ങളിലേക്ക്  പ്രവേശനം നൽകുന്ന വിഐപി വണ്ടർ പാസുകൾ.

global-village1

 വിഐപി പായ്ക്കുകൾ:

വിഐപി പ്രവേശന ടിക്കറ്റുകൾ

 വിഐപി പാർക്കിങ്,

 അക്വാ ആക്‌ഷൻ സ്റ്റണ്ട് ഷോ

കാർണിവൽ ഫൺഫെയർ തുടങ്ങിയ ആകർഷണങ്ങളിലേക്ക് ഉടമകൾക്ക് പ്രവേശനം നൽകുന്ന വിഐപി വണ്ടർ പാസുകൾ.

ഡയമണ്ട് വിഐപി പായ്ക്കുകൾ:  28,000 ദിർഹത്തിന് മുകളിലുള്ള ആനുകൂല്യങ്ങളുള്ള പായ്ക്ക്– 6,000 ദിർഹമാണ് വില. 

പ്ലാറ്റിനം പായ്ക്കുകൾ: ഏകദേശം 15,000 ദിർഹം മൂല്യമുള്ള ആനുകൂല്യങ്ങളോടെ. 2,500 ദിർഹം വില.

global-village

ഗോൾഡ് പായ്ക്കുകൾ: 1,950 ദിർഹം വിലയ്ക്ക് 13,000 ദിർഹം മൂല്യമുള്ള ആനുകൂല്യങ്ങൾ.

സിൽവർ പായ്ക്കുകൾ: നിരക്ക് 1,600 ദിർഹം. മൂല്യം 10,000 ദിർഹം

സാധുവായ എമിറേറ്റ്സ് ഐഡിയുള്ള 18 വയസ്സിനു മുകളിലുള്ള ഒരാൾക്ക് എട്ട് വിഐപി പായ്ക്കുകൾ വരെ വാങ്ങാം.  ഒക്ടോബർ 25 ന് സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി അടുത്തമാസം ആദ്യം അതിഥികൾക്ക് പായ്ക്കുകൾ വിതരണം ചെയ്യും. വിഐപി പായ്ക്കുകൾക്ക് നല്ല ആവശ്യക്കാരുണ്ടാകാറുണ്ടെന്നും കഴിഞ്ഞ വർഷം ഏറ്റവും ജനപ്രിയമായ വിഭാഗങ്ങൾ ഒരു മണിക്കൂറിനുള്ളിൽ വിറ്റുതീർന്നെന്നും  ഗസ്റ്റ് റിലേഷൻസ് സീനിയർ മാനേജർ മുഹന്നദ് ഇഷാക്ക് പറഞ്ഞു.  

global-village-vip

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com