ADVERTISEMENT

ജിദ്ദ ∙ ജിദ്ദയുടെ ആകാശത്ത്‌ വർണ വിസ്മയം തീർത്ത് റോയൽ എയർഫോഴ്സ് വിമാനങ്ങൾ. സൗദി 92–ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ജിദ്ദയിൽ ആദ്യ പരിപാടിക്ക് തുടക്കം കുറിച്ചത്. കടൽത്തീരത്തിനു മുകളിലൂടെ പറന്ന വിമാനങ്ങൾ ജിദ്ദയുടെ ആകാശത്ത്‌ മിന്നുന്ന പ്രകടനങ്ങളാണ് കാഴ്ച്ച വച്ചത്.

saudi-aircrafts-riyadh-2

 

saudi-aircrafts-riyadh-4

റോയൽ സൗദി എയർഫോഴ്‌സിലെ സൈനികർ വിവിധതരം വിമാനങ്ങൾ ആകാശത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചപ്പോൾ കാണികൾക്ക്‌ ആവേശമായി. സൗദിയിലെ 14 നഗരങ്ങളിൽ ദേശീയ ദിന എയർ ഷോയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും റോയൽ സൗദി എയർഫോഴ്‌സ് പൂർത്തിയാക്കിയതായി സൗദി പ്രതിരോധ മന്ത്രാലയം ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ അറിയിച്ചു.

saudi-aircrafts-riyadh-3

 

10 ദിവസങ്ങളിലായി റോയൽ സൗദി എയർഫോഴ്‌സ് 14 നഗരങ്ങളിൽ ടൈഫൂൺ, എഫ്-15എസ്, ടൊർണാഡോ, എഫ്-15സി വിമാനങ്ങളുമായി എയർ ഷോകൾ നടത്തുന്നുണ്ട്. റിയാദ്, ജിദ്ദ, ഖോബാർ, ദമാം, ജുബൈൽ എന്നിവയുൾപ്പെടെ രാജ്യത്തെ 13 നഗരങ്ങളും അൽ അഹ്‌സ, തായിഫ്, തബൂക്ക്, അബഹ തുടങ്ങിയ നഗരങ്ങളിലെ എയർ ഷോകളും ഇതിൽപ്പെടും. 

 

റോയൽ സൗദി നേവൽ ഫോഴ്‌സ് ദേശീയ ദിനത്തിൽ ജിദ്ദ വാട്ടർഫ്രണ്ടിലും ജുബൈലിലെ അൽ ഫനതീർ ബീച്ചിലും സമുദ്ര സുരക്ഷാ ഗ്രൂപ്പുകളുടെ  പരേഡ് നടക്കും.

English Summary : Saudi aircrafts perform as part of Saudi National Day celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com