ADVERTISEMENT

അബുദാബി∙ സൈബർ ഭീഷണികളിൽനിന്ന് ജനങ്ങളെ‍ രക്ഷിക്കാൻ പദ്ധതിയൊരുക്കി അബുദാബി ഡിജിറ്റൽ അതോറിറ്റി (എഡിഡിഎ).  ബോധവൽക്കരണ ക്യാംപെയ്ൻ പരമ്പരയാണ് ആസൂത്രണം ചെയ്തത്.  സൈബർ സുരക്ഷാ കൗൺസിലുമായി സഹകരിച്ച് 4 ഘട്ടമായാണ് ക്യാംപെയ്ൻ  നടത്തുക.

തിരിച്ചറിയാം സൈബർ ഭീഷണി 

'സൈബർ സുരക്ഷ നിങ്ങളിൽ നിന്ന് ആരംഭിക്കുന്നു' എന്ന പ്രമേയത്തിലുള്ള ബോധവത്കരണത്തിൽ സൈബർ ഭീഷണികൾ ഏതൊക്കെ രീതിയിൽ എത്തുമെന്നും അവയെ എങ്ങനെ തിരിച്ചറിഞ്ഞ് തടയണമെന്നും എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്നും വിശദീകരിക്കുന്നു.

പാസ്‌വേഡ് സുരക്ഷ 

രണ്ടാം ഘട്ടത്തിൽ പാസ്‌വേഡ് സുരക്ഷ ഉറപ്പാക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കും. പാസ്‌വേഡ് ചോർന്നെന്ന് സംശയിച്ചാൽ ഉടൻ മാറ്റണം. ഇടയ്ക്കിടെ പാസ്‌വേഡ് മാറ്റാം.അക്ഷരം, അക്കം, ചിഹ്നങ്ങൾ എന്നിവയെല്ലാം ഉപയോഗിച്ച് പാസ്‌വേഡ് ശക്തമാക്കണം. പേര്, ജനന തീയതി, ഫോൺ നമ്പർ, അക്കൗണ്ട് നമ്പർ തുടങ്ങി വ്യക്തികളുമായി ബന്ധപ്പെട്ടവ പാസ്‌വേർഡിൽ ഉൾപ്പെടുത്തരുത്.

സ്വകാര്യത 

ഡേറ്റയുടെ സ്വകാര്യത സംരക്ഷിക്കുന്നതാണ് മൂന്നാംഘട്ടത്തിലുള്ളത്. വ്യക്തിഗത ഡേറ്റ മറ്റുള്ളവരുമായി പങ്കിടരുത്. ഹാക്കർമാർ അതുവച്ച് ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തും. ചില കേസുകളിൽ സമൂഹത്തിനും ദോഷകരമാകും. സൈബർ ആക്രമണത്തിന്റെ വിവിധ രൂപങ്ങൾ വിശദമായി ചർച്ച ചെയ്ത ശേഷം നവംബറിൽ ക്യാംപെയ്ൻ സമാപിക്കും. 

ഡേറ്റ സുരക്ഷ

വ്യാജ സമ്മാന വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും എഡിഡിഎ ഡയറക്ടർ ഡോ. മുഹമ്മദ് അൽ അസ്കർ പറഞ്ഞു.

രാജ്യത്തിന്റെ വിഭവങ്ങൾ സംരക്ഷിക്കുന്നതിനും സർക്കാർ, സർക്കാരിതര ഡേറ്റ സുരക്ഷ ഉറപ്പാക്കുന്നതിനും ക്യാംപെയ്ൻ ഊന്നൽ നൽകും. 

സർക്കാർ ജീവനക്കാർക്കിടയിൽ സൈബർ ഉത്തരവാദിത്തബോധം വളർത്തിയെടുക്കാനുള്ള നടപടികളും ശക്തമാക്കി.  സമൂഹ മാധ്യമങ്ങളിലൂടെയും ബോധവൽക്കരണം ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

English Summary : Abu Dhabi Digital Authority launches campaign to boost cybersecurity awareness 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com