സുരക്ഷിത സവാരി: വഴിയാത്രക്കാർക്കായി എട്ട് നടപ്പാലങ്ങൾ

pedestrian-bridge-doha
നടപ്പാലങ്ങളിലൊന്ന്‌.
SHARE

ദോഹ∙ കാൽനടയാത്രക്കാർക്ക് നടത്തം സുരക്ഷിതമാക്കാൻ 8 നടപ്പാലങ്ങൾ തയാർ. നജ്മ, അൽ ഖലീജ്, അൽ ഇസ്തിഖ്‌ലാൽ, അൽ ഫുറൗസിയ, ഒനൈസ, ദോഹ എക്‌സ്പ്രസ് വേ, അൽ വുഖൈർ റോഡ്, സി-റിങ് റോഡ് എന്നിവിടങ്ങളിലായി 8 കാൽനട പാലങ്ങളുടെ നിർമാണം പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ)  അറിയിച്ചു. ഏറ്റവും തിരക്കേറിയ ഇടങ്ങളിലാണ് ഇവയെല്ലാം. കാൽനടയാത്രക്കാർക്ക് വാഹനാപകടം കൂടുതൽ സംഭവിക്കുന്ന ഹോട്‌സ്‌പോട്ടുകൾ കണ്ടെത്തി അവിടങ്ങളിലാണ് നടപ്പാലങ്ങൾ നിർമിച്ചത്.    ലോകകപ്പ് കളിക്കാർക്കുള്ള പരിശീലന സ്റ്റേഡിയങ്ങളായി ഉപയോഗിക്കുന്ന  ഖത്തർ സ്‌പോർട്‌സ് ക്ലബ്ബിലെ സുഹെയിം ബിൻ ഹമദ് സ്‌റ്റേഡിയം, അൽ സദ്ദ് സ്‌പോർട്‌സ് ക്ലബ്ബിലെ ജാസിം ബിൻ ഹമദ് സ്‌റ്റേഡിയം, അൽ അഹ്‌ലി സ്‌പോർട്‌സ് ക്ലബ്ബിലെ ഹമദ് ബിൻ ഖലീഫ സ്റ്റേഡിയം എന്നിവിടങ്ങളിലേക്ക് കാൽനടയാത്ര നടപ്പാലങ്ങൾ എളുപ്പമാക്കും. 

അൽ ഫുറൗസിയയിലെ കാൽനടപ്പാലം ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് എത്തുന്ന കാണികൾക്ക് ഗുണകരമാണ്. കാൽനടക്കാർക്കും സൈക്കിൾ സവാരിക്കാർക്കും സുരക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നതിന് പര്യാപ്തമായ തരത്തിലാണ് ഈ നടപ്പാലത്തിന്റെ നിർമാണം. വിവിധ സ്ട്രീറ്റുകളിലേക്കുള്ള യാത്രയും എളുപ്പമാകും. 

ഇൻഡസ്ട്രിയൽ ഏരിയ, അൽ മർഖിയ, അൽ സദ്ദ്, അൽ ഷമാൽ റോഡ്, അൽ മുംതസ സ്ട്രീറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും നടപ്പാലങ്ങളുടെ നിർമാണം പുരോഗതിയിലാണ്. 

English Summary : Ashghal announces completion of 8 pedestrian bridges in Doha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}