ദോഹ∙ ഇറാനിൽ നിന്ന് 30 കോടി ഡോളറിന്റെ കുങ്കുമപ്പൂവ് വാങ്ങാൻ ഖത്തർ കരാർ ഒപ്പുവച്ചു. കുങ്കുമപ്പൂവ് വാങ്ങുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ കരാർ ആണിത്.
200 ടൺ ഇറാനിയൻ കുങ്കുമപ്പൂവ് ആണ് വാങ്ങുന്നത്. ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ ഖുവാരിയും ദോഹയിലെ ഇറാനിയൻ സ്ഥാനപതി ഹമീദ്രെസ ദെഹ്ഘാനിയും തമ്മിലാണ് കരാർ ഒപ്പുവച്ചത്.
കരാർ പ്രകാരം ആദ്യ ഷിപ്‌മെന്റ് ഒക്‌ടോബറിൽ ദോഹയിലെത്തും. കുങ്കുമപ്പൂവ് ഉൽപാദനത്തിൽ ലോകത്തിൽ ഇറാനാണ് ഒന്നാമത്. രണ്ടാമത് ഇന്ത്യയും മൂന്നാമത് അഫ്ഗാനിസ്ഥാനുമാണ്.
ചുവന്ന സ്വർണം എന്നറിയപ്പെടുന്ന കുങ്കമപ്പൂവ് വിളവെടുപ്പിന്റെയും ഉൽപാദന പ്രക്രിയകളുടെയും സ്വഭാവത്താൽ ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യജ്ഞനമാണ്.
English Summary : Iran, Qatar sign biggest-ever saffron trade deal