ADVERTISEMENT

അബുദാബി ∙ അബുദാബിയിൽ അൽ ബത്തീൻ മേഖലയിൽ നിർമാണത്തിലിരിക്കുന്ന  മുസ്‌ലിം പള്ളിയുടെ ഒരു ഭാഗം തകർന്നു നിരവധി പേർക്ക് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിർമാണം നടന്നുകൊണ്ടിരുന്ന മുസ്‌ലിം പള്ളിയുടെ ഒരു ഭാഗമാണ് തകർന്ന് വീണത്. അബുദാബി പൊലീസും അബുദാബി സിവിൽ ഡിഫൻസും ഉടൻ എത്തി. അപകട സ്ഥലത്ത്  ഉണ്ടായിരുന്നവരെ ഒഴിപ്പിക്കുകയും സുരക്ഷിത സ്ഥലത്തേക്കു മാറ്റുകയും ചെയ്തു.

ആരും അപകട സ്ഥലത്തേക്കു പോകരുതെന്നും ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നു മാത്രം വിവരങ്ങൾ അറിയണമെന്നും  പൊതുജനങ്ങളോട് അബുദാബി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com