'നമ്മുടെ അടുക്കളത്തോട്ടം' സീസണ്‍ 9ന് തുടക്കമായി

adukkalthottam
നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ ജൈവകാര്‍ഷികോത്സവം ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്യുന്നു.
SHARE

ദോഹ ∙ നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ ജൈവകാര്‍ഷികോത്സവം സീസണ്‍ 9ന് തുടക്കമായി. ബിര്‍ള പബ്ലിക് സ്‌കൂളില്‍  ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തല്‍ സീസണ്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ അടുക്കളത്തോട്ടം ദോഹ സംഘടിപ്പിച്ച യുവ കര്‍ഷകര്‍ക്കായുള്ള മത്സരത്തിലെ വിജയികളായ കാരുണ്യ ഗിരിധരന്‍, ഫാത്തിമ നിസാര്‍, ഇസ സഫ്രീന്‍, അനാമിക ദേവാനന്ദ് എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍  ഡോ.ദീപക് മിത്തല്‍ നൽകി. അടുക്കളത്തോട്ടം അംഗങ്ങളില്‍ ബിസിനസ് മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച മിബു  ജോസ്, അഷ്റഫ് ചിറക്കല്‍, ഷംസീര്‍ എന്നിവരെ ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരം നല്‍കി ആദരിച്ചു.

ജൈവകൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദോഹയിലെ മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരവും നല്‍കി. വൈദ്യ ശാസ്ത്ര മേഖലയില്‍ ശ്രദ്ധേയമായ കണ്ടുപിടിത്തം നടത്തിയ  നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ അംഗമായ  ഡോ.സെറീനയ്ക്ക് പ്രത്യേക പുരസ്‌കാരം നല്‍കി. ജൈവകാര്‍ഷികോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത വിരുന്നിന് പിന്നണി ഗായകന്‍ വിവേകാനന്ദ് നേതൃത്വം നല്‍കി. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ വൈസ് പ്രസിഡന്റ്  സുബ്രമണ്യ ഹെബ്ബഗെലു,  ഐസിബിഎഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് വി നായര്‍, അടുക്കളത്തോട്ടം പ്രസിഡന്റ് ബെന്നി തോമസ്, ജനറല്‍ സെക്രട്ടറി ജിജി അരവിന്ദ് എന്നിവര്‍ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}