ADVERTISEMENT
അജ്മാൻ∙ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ യുഎഇ ഓണാഘോഷം സംഘടിപ്പിച്ചു. മാവേലി എഴുന്നുള്ളത്ത്, ശിങ്കാരിമേളം, മിമിക്രി, വടംവലി, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. പ്രസിഡന്റ് നസീർ പെരുമ്പാവൂർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സന്തോഷ്, ട്രഷറർ സഹൽ കോമു, വൈസ് പ്രസിഡന്റ് സജോ ജോസഫ്, വനിതാവിഭാഗം കൺവീനർ ദീദി ലിന്റോ, ജോയിന്റ് കൺവീനർമാരായ അപർണ സന്തോഷ്, സോഫിയ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ സാമൂഹിക പ്രവർത്തകരായ അഷറഫ് താമരശ്ശേരി, അൻസാർ കൊയിലാണ്ടി, എൻടിവി ചെയർമാൻ മാത്തുക്കുട്ടി കടോൺ എന്നിവർ മുഖ്യാതിഥികളായിരുന്നു.  താഹിർ, ബിനീഷ്, പോൾ, നജ്മുദ്ദീൻ, അനിൽ കീഴില്ലം, അഫ്സൽ, ഫൈജാസ് മുഹമ്മദലി, ദേവസി, അജാസ്‌ മേപ്രത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  ഡോക്ടർമാരായ ധനലക്ഷ്മി, ഷാസിയ അൻസാർ, ജെസ്‌ലിൻ ജോസഫ്, കലാകാരൻ സിറാജുദ്ദീൻ എന്നിവരെ ആദരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com