ആര്‍ഐടി അലമ്നൈ അസോസിയേഷന് ഖത്തർ ഓണം ആഘോഷിച്ചു
Mail This Article
×
ദോഹ ∙ ഗവണ്മെന്റ് എന്‍ജിനീയറിങ് കോളജ് കോട്ടയം (ആര്‍ഐടി) അലമ്നൈ അസോസിയേഷന് ഖത്തറിന്റെ 'പൊന്നോണം' ഓണാഘോഷം ശ്രദ്ധേയമായി.
ചെയര്മാന് ഷെഫിന് ഷഹാബിന്റെ അധ്യക്ഷതയിലാണ് ഓണാഘോഷം നടന്നത്. തിരുവാതിര, ഉറിയടി, വടംവലി തുടങ്ങി വിവിധ കലാ, വിനോദ പരിപാടികളോടെയാണ് ഓണം ആഘോഷിച്ചത്. പൊലിഫോണിക് സംഗീത ബാന്‍ഡിന്റെ സംഗീത നിശയും ആഘോഷത്തിന് മാറ്റേകി. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹാഷിര്‍, ട്രഷറര്‍ റിഷാദ് പയപ്പറ്റ എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷനില്‍ റജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്കായി സ്മാര്‍ട് ടിവി ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.