ADVERTISEMENT

ഷാർജ ∙  ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഒാണാഘോഷം ഇൗ മാസം 25-ന് അൽ താവൂനിലെ എക്‌സ്‌പോ സെന്ററിൽ രാവിലെ 9.30 മുതൽ നടക്കും. ഡോ. എം.കെ. മുനീർ എംഎൽഎ, ജി.എസ്.ജയലാൽ എംഎൽഎ, ഗോപിനാഥ് മുതുകാട്, രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ് അൽ മിദ്ഫ  എന്നിവർ സംബന്ധിക്കും. മന്ത്രി അഹമദ് ദേവർകോവിൽ, ‍ഡീൻ കുര്യാക്കോസ് എംപിയും സംബന്ധിക്കാൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം പറഞ്ഞു.    

 

കൂടാതെ  പുഷ്‌പാലങ്കാര മൽസരം ഉൾപ്പെടെ വിവിധ മത്സരങ്ങളിൽ എമിറേറ്റിലെ അസോസിയേഷനുകൾ പങ്കെടുക്കും. വിവിധ ടെന്റുകളിൽ പകൽ സമയത്ത് സാംസ്കാരിക പരിപാടികളും  ക്രമീകരിച്ചിട്ടുണ്ട്. കച്ചവട സ്റ്റാളുകളും ഉണ്ടായിരിക്കും. ചെണ്ടമേളം, പാഞ്ചാരി മേളം, ബാൻഡ് മേളം, ശിങ്കാരിമേളം, കഥകളി, പുലികളി, തെയ്യം തുടങ്ങിയ വാദ്യമേളങ്ങളിലൂടെ കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന ഘോഷയാത്ര ചടങ്ങിനെ ശ്രദ്ധേയമാക്കും.  ശ്രീനാഥ്, അൻവർ സാദത്ത്, മൃദുല വാരിയർ എന്നിവരുടെ നേതൃത്വത്തിൽ സംഗീത പരിപാടികൾ അരങ്ങേറും.  

 

ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ  മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും. ഉച്ചയ്ക്ക് 12 ന് ആരംഭിക്കുന്ന ഒാണസദ്യയിൽ 12,000 ത്തിലേറെ പേർ  പങ്കെടക്കും. ജനറൽ സെക്രട്ടറി ടി.വി.നാസർ, വൈസ് പ്രസി‍ഡന്റ് മാത്യു ജോൺ, ജോയിന്റ് ട്രഷറർ ബാബു വർഗീസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ കബീർ ചന്നങ്കര, മനാഫ് മാട്ടൂൽ, റോയ് തോമസ്, പ്രദീഷ് ചിത്തിര എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com