യുഎഇയിൽ 372 പേർക്കു കൂടി കോവിഡ്; രോഗമുക്തി 353

covid-22
SHARE

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 372 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 353 പേർകൂടി സുഖം പ്രാപിച്ചു. ആകെ രോഗികൾ:  10,24,457. രോഗമുക്തി: 10,03,764. ആകെ മരണം–2,342. വിവിധ രാജ്യക്കാരാണ് പുതുതായി രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് ൽകുന്നതെന്നും അധികൃതർ പറഞ്ഞു.    

2,33,095 ആർടിപിസിആർ പരിശോധനകൾ കൂടി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,33,095 പേർക്ക് കൂടി ആർ ടിപിസിആർ പരിശോധന നടത്തിയതായി  ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, കോവിഡ് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ആരോഗ്യവിദഗ്ധർ നൽകുന്ന മാർഗിനിർദേശങ്ങൾ അനുസരിക്കണം. 

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}