വാണിജ്യ ആവശ്യങ്ങൾക്ക് ഖത്തറിന്റെ ദേശീയ ചിഹ്‌നം ഉപയോഗിച്ചാൽ കേസ്

qatar-national-emblem
SHARE

ദോഹ∙ രാജ്യത്തിന്റെ ദേശീയ ചിഹ്‌നം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റേതാണ് നടപടി. വാണിജ്യ ശാലകളിലും അവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ദേശീയ ചിഹ്നത്തിന്റെ ഉപയോഗം, വിൽപന, പ്രചാരണം എന്നിവ പാടില്ല. വാണിജ്യ മേഖലയിലെ വ്യാപാരികളും സ്റ്റോർ മാനേജർമാരുമെല്ലാം ഉത്തരവ് പാലിക്കണം. ഇതുസംബന്ധിച്ച പരിശോധനാ ക്യാംപെയ്ൻ സമഗ്രമാക്കും.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികളും സ്വീകരിക്കും. കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തിന്റെ പുതിയ ദേശീയ ചിഹ്‌നം പുറത്തിറക്കിയത്. വെള്ള നിറത്തിലുള്ള പശ്ചാത്തലത്തിൽ മെറൂൺ നിറത്തിലുള്ള ലോഗോയിൽ സ്ഥാപക ഭരണാധികാരിയുടെ വാൾ, ഈന്തപ്പന, കടൽ, പരമ്പരാഗത പായ്ക്കപ്പൽ എന്നിവയാണുള്ളത്. 46 വർഷങ്ങൾക്ക് ശേഷമാണ് 2022 സെപ്റ്റംബർ 15ന് ഖത്തറിന്റെ പുതിയ ദേശീയ ചിഹ്‌നം പുറത്തിറക്കിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}