ADVERTISEMENT

അബുദാബി∙ സംശുദ്ധ ഊർജ പദ്ധതിയിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് യുഎഇ ബറാക ആണവോർജ പ്ലാന്റിന്റെ മൂന്നാമത്തെ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. 4 യൂണിറ്റുകളുള്ള ന്യൂക്ലിയർ പ്ലാന്റിലെ മൂന്നിലും ഊർജോൽപാദനം ആരംഭിച്ചതോടെ മലിനീകരണ വിമുക്ത രാജ്യമെന്ന നയത്തിലേക്കു (നെറ്റ്സീറോ 2050) കൂടുതൽ അടുക്കുകയാണ് യുഎഇ.  സമാധാന ആവശ്യങ്ങൾക്കായി അറബ് മേഖലയിലെ ആദ്യത്തെ ആണവോർജ പദ്ധതിയാണ് ബറാക ആണവ നിലയം. ജൂണിൽ പ്രവർത്തന ലൈസൻസ് ലഭിച്ച മൂന്നാം യൂണിറ്റിലാണ് ഇന്നലെ ഉൽപാദനം തുടങ്ങിയത്.

English Summary : ENEC announces start up of Unit 3 at Barakah Nuclear Plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com