മനോരമയിൽ വിദ്യാരംഭം കുറിക്കാം; കൈനിറയെ സമ്മാനങ്ങൾ, ഇപ്പോൾ റജിസ്റ്റർ ചെയ്യാം

manorama-vidyarabham
കവി ആലങ്കോട് ലീലാകൃഷ്ണൻ,ഡോ. ആസാദ് മൂപ്പൻ, ജോസ് പനച്ചിപ്പുറം
SHARE

ദുബായ്∙ അറിവിന്റെ വഴിയിലേക്കു കുഞ്ഞോമനകളെ കൈപിടിച്ചു നയിക്കാം. മലയാള മനോരമ മറ്റു യൂണിറ്റുകൾക്കൊപ്പം ദുബായിലും വിദ്യാരംഭം ഒരുക്കുകയാണ്. 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണിത്. വിജയദശമി ദിനമായ ഒക്ടോബർ അഞ്ചിനാണു വിദ്യാരംഭം. കർമ്മഭൂമിയിൽ വ്യക്തിമുദ്ര പതിപ്പിച്ച ആസ്റ്റർ സ്ഥാപനങ്ങളുടെ മേധാവി ഡോ. ആസാദ് മൂപ്പൻ, കവി ആലങ്കോട് ലീലാകൃഷ്ണൻ, എഴുത്തുകാരനും മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം എന്നിവരാണു കുരുന്നുകൾക്ക് ആദ്യാക്ഷരം പകരുക.

കൈനിറയെ സമ്മാനങ്ങൾ

ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിലാണു വിദ്യാരംഭം. കേരളത്തിൽ നടക്കുന്ന അതേ രീതിയിൽ, നമ്മുടെ പൈതൃകം മുറുകെപ്പിടിച്ചാണ് ചടങ്ങുകൾ. എഴുത്തിനിരിക്കുന്ന കുരുന്നുകൾക്കു കൈനിറയെ സമ്മാനങ്ങളും ലഭിക്കും.

മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കുമൊപ്പം ആദ്യാക്ഷരം കുറിക്കുന്ന ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് പിന്നീട് നൽകും.

ഇപ്പോൾ റജിസ്റ്റർ ചെയ്യാം

വിദ്യാരംഭം കുറിക്കാൻ ഇപ്പോൾ പേരുകൾ റജിസ്റ്റർ ചെയ്യാം

ഫോൺ: 043748920, 0503230312

English Summary: Registration starts for Vidyarambham in Malayala Manorama

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}