ദുബായിൽ ചെറിയ ചെലവില്‍ ബിസിനസ് തുടങ്ങാം; എളുപ്പത്തിൽ ഓഫിസ് സൗകര്യം

mooppans
SHARE

ദുബായ്∙  ചെറിയ ചെലവിൽ ദുബായിൽ ബിസിനസ് തുടങ്ങാനാഗ്രഹിക്കുന്നവർക്ക് ഓഫിസ് സൗകര്യങ്ങളുമായി ദുബായിലെ രണ്ടു സ്ഥാപനങ്ങൾ രംഗത്ത്. ഖിസൈസിലെ മൂപ്പൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, കരാമയിലെ യൂണിക് വേൾഡ് എന്നിവയാണ് 1000 ദിർഹം മുതലുള്ള ബിസിനസ് സെന്ററുകൾ ഒരുക്കുന്നത്. ആളുകൾക്ക് വളരെ എളുപ്പത്തിൽ ഇവിടെ ഒാഫിസ് സ്വന്തമാക്കി പ്രവർത്തനം ആരംഭിക്കാം. കോവിഡിനു ശേഷം ദുബായുടെ ബിസിനസ് രംഗത്തിന്റെ ഉണർച്ചയാണ് ഇത്തരത്തിലുള്ള ബിസിനസ് കേന്ദ്രങ്ങള്‍ യാഥാർഥ്യമാകുന്നത് സൂചിപ്പിക്കുന്നത്.

unique-world

ദുബായ് ഖിസൈസിലെ അൽ തവാർ സെന്ററിന് സമീപം അർസൂ ബിൽഡിങിലാണ് പൂർണമായും ഡിജിറ്റൽ സൗകര്യപ്രദമായ നൂറിൽ പരം ഓഫിസിടങ്ങൾ മൂപ്പൻസ് ഗ്രൂപ്പ് ക്രമീകരിച്ചിരിക്കുന്നത്. 1000 ദിർഹം മാസ വാടക വരുന്ന ഇക്കണോമി ഓഫിസ് മുതൽ സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിലാണ് ഓഫിസ് സൗകര്യമുള്ളതെന്നു സലീം മൂപ്പൻ പറഞ്ഞു. ഇക്കണോമി-കോട്ടേജ്- ഡീലക്സ്- എക്സിക്യൂട്ടീവ് സ്യൂട്സ് എന്നിങ്ങനെ സൗകര്യങ്ങൾക്ക് അനുസരിച്ച് തരം തിരിച്ചാണ് ഓഫിസുകൾ തയാറാക്കിയിട്ടുള്ളത്. ഹൈസ്പീഡ് ഇന്റർനെറ്റ്, ഇലക്ട്രിസിറ്റി,വാട്ടർ, ടെലിഫോൺ എന്നീ സൗകര്യങ്ങളും വാടകയിനത്തിൽ ഉൾപ്പെടും.  ഇതു കൂടാതെ ഇവന്റ് സ്പേസ്, മീറ്റിങ് റൂം, കോൺഫറൻസ് ഹാൾ, സ്പെഷൽ ലോഞ്ച് ഏരിയ എന്നിവിടങ്ങളും ഉപയോക്താക്കൾക്കായി ലഭ്യമാക്കും. ടെക്നിക്കൽ സപ്പോർട്ടും ഉണ്ടാകും.

ലോകത്തിന്റെ ഏതു കോണിലിരുന്നും ഓഫിസ് തുടങ്ങാനുള്ള ഓൺലൈൻ സൗകര്യവും മൂപ്പൻസ് ഗ്രൂപ്പ് തയാറാക്കിയിട്ടുണ്ട്. ഡെബിറ്റ് / ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച്  ഓഫിസ് തുടങ്ങാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോൺ: 0565114040 / 048240405.

15 വർഷത്തോളം പ്രവർത്തന പാരമ്പര്യമുള്ള യൂണിക് വേൾഡ് ഗ്രൂപ്പ് ഒാഫ് കമ്പനിയു‌ടെ നാലാം ശാഖയാണ് കരാമയിൽ പ്രവർത്തനമാരംഭിച്ചത്. മുസ്‌ലിം ലീഗ് പ്രസി‍ഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. 200 ബിസിനസ് ഒാഫീസുകൾ ഉൾപ്പെടെ മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പാർക്കിങ് സൗകര്യം, സൗജന്യ വൈദ്യുതി, ഇന്റർനെറ്റ് സംവിധാനം, ഫർണിച്ചർ, ആധുനിക സംവിധാനങ്ങളുള്ള മീറ്റിങ് റൂം, സിസിടിവി, റിസപ്ഷൻ എന്നിവയും സജ്ജീകരിച്ചിട്ടുണ്ടെന്നു മാനേജിങ് ഡയറക്‌ടർ ടി.എം. സുലൈമാൻ പറഞ്ഞു. 

ഉദ്ഘാടനത്തോടനുബന്ധിച്ച് 15000 ദിർഹം മുതൽ ഒാഫിസും 2 മാസത്തെ വാടക സൗജന്യമായും ലഭിക്കും.  ഒാപറേഷൻ ഡയറക്ടർ ടി.എം.മുഹമ്മദ് അലി, സിഇഒ ടി.എം. റസാഖ്, ഗ്രൂപ്പ് ജനറൽ മാനേജർ ഷുഹൈബ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ വി.പി.സലാം എന്നിവരും സംബന്ധിച്ചു. ഫോൺ:  04  3541414.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}