ADVERTISEMENT

അബുദാബി ∙ 11 ശതമാനം ഓഹരികൾ അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ച് (എഡിഎക്സ്) പ്രധാന വിപണിയിൽ ലിസ്റ്റ്‌ ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്. മിഡിൽ ഈസ്റ്റ് –നോർത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ സ്വകാര്യആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിങ്സിന്റെ ഭാഗമാകാൻ നിക്ഷേപകർക്ക് അവസരം നൽകിക്കൊണ്ടാണ് കമ്പനിയുടെ ആസൂത്രിത ലിസ്റ്റിങ്. ഇൗ മാസം 30 മുതൽ ഒക്ടോബർ നാലു വരെയാണ് ഓഹരികൾക്ക് അപേക്ഷിക്കാനുള്ള കാലയളവ്. ഒക്ടോബർ 10 നാണ് കമ്പനിഎഡിഎക്‌സിൽ ലിസ്റ്റ് ചെയ്യുക.

Burjeel-Holdings-Rehab-Technology-

200,397,665 പുതിയ ഓഹരികളും വിപിഎസ് ഹെൽത്ത്‌കെയറിന്റെ ഉടമസ്ഥതയിലുള്ള  350,331,555 ഓഹരികളുമാണ് നിക്ഷേപകർക്ക് ലഭ്യമാക്കുക. കമ്പനി പുറത്തിറക്കിയ പ്രോസ്പെക്ടസ് പ്രകാരം ഓഫർ ചെയ്ത മൊത്തം ഓഹരികളിൽ ആദ്യ വിഹിതത്തിൽ 10 ശതമാനം രണ്ടാം വിഹിതത്തിൽ 90 ശതമാനം എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്. യുഎഇയിലും ഒമാനിലും നിരവധി ആരോഗ്യ സ്ഥാപനങ്ങളാണ് ബുർജീൽ ഹോൾഡിങ്സിന്‌ കീഴിലുള്ളത്. ബുർജീൽ, മെഡിയോർ, എൽഎൽഎച്ച്, ലൈഫ്‌കെയർ, തജ്‍മീൽ ബ്രാൻഡുകളിലൂടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ളവർക്ക് സമഗ്ര ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യാനുള്ള ശൃംഖലയാണ് ഗ്രൂപ്പിന്റെഏറ്റവും വലിയ സവിശേഷത. 

അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാനുള്ള നീക്കം ഏറെ സന്തോഷത്തോടെയാണ് പ്രഖ്യാപിക്കുന്നതെന്നും അബുദാബി, യുഎഇ, മിഡിൽ ഈസ്റ്റ്– നോർത്ത് ആഫ്രിക്ക എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പിന്റെ വളർച്ചയുടെ ഭാഗമാകാൻ നിക്ഷേപകർക്ക് മികച്ച അവസരം ഇതിലൂടെലഭ്യമാകുമെന്നും ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com