ADVERTISEMENT

ദോഹ ∙ വിഖ്യാത ഇസ്‍ലാമിക് പണ്ഡിതനും വാഗ്മിയുമായിരുന്ന ഡോ. യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി (96) അന്തരിച്ചു. ഖത്തറില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മരണവിവരം അറിയിച്ചത്. ദോഹ ആസ്ഥാനമായുള്ള ആഗോള ഇസ്‌ലാമിക പണ്ഡിത സഭാധ്യക്ഷന്‍ ആയിരുന്നു.

ഈജിപ്തില്‍ ജനിച്ച അദ്ദേഹം 1961 മുതല്‍ ഖത്തറിലാണ് താമസം. ഖത്തര്‍ സെക്കന്ററി റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായിരുന്നു. 1973 ല്‍ ഖത്തര്‍ സര്‍വകലാശാലയില്‍ ഇസ്‌ലാമിക് സ്റ്റഡീസ് ഫാക്കല്‍റ്റി, 1977ല്‍ ശരീയത്ത് ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസ് കോളേജ് എന്നിവയ്ക്ക് തുടക്കമിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com