ADVERTISEMENT

ഷാർജ ∙ കല്യാണ്‍ സില്‍ക്സിന്‍റെ യുഎഇയിലെ ആറാമത്തെയും ഷാര്‍ജയിലെ രണ്ടാമത്തെയും ഷോറൂം മുവൈലയില്‍ പ്രവർത്തനം ആരംഭിച്ചു. പ്രശസ്ത സിനിമാ താരം പൃഥ്വിരാജ് സുകുമാരൻ ഉദ്ഘാടനം ചെയ്തു. കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ടി. എസ്. പട്ടാഭിരാമന്‍, കല്യാണ്‍ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍, കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ വര്‍ധിനി പ്രകാശ്, മധുമതി മഹേഷ് എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

നിലവില്‍ കല്യാണ്‍ സില്‍ക്സിന് യുഎഇയില്‍ കരാമ, മീനാബസാര്‍, കിസൈസ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിൽ അഞ്ചു ഷോറൂമുകളാണ് ഉള്ളത്. ഇതിനു പുറമേ ഒമാനിലെ റൂവിയിലും കല്യാണിന്റെ രാജ്യാന്തര ഷോറൂം പ്രവർത്തിക്കുന്നു. കല്യാണ്‍ സില്‍ക്സിന്‍റെ 1000ത്തിലേറെ വരുന്ന നെയ്ത്തു ശാലകളും നൂറുകണക്കിന് പ്രൊഡക്ഷന്‍ യൂണിറ്റുകളും ഒട്ടേറെ ഫാഷന്‍ സലൂണുകളും തയാറാക്കിയ എക്സ്ക്ലൂസീവ് കളക്ഷനുകളുടെ ഒരു വിസ്മയലോകമാണ് ഉപഭോക്താക്കള്‍ക്കായി മുവൈലയിലെ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. 

 

ഇന്ത്യയില്‍ ലഭിക്കുന്ന അതേ കുറഞ്ഞ വിലയിലാണ് ഗള്‍ഫ് നാടുകളിലും കല്യാണ്‍ സില്‍ക്സ് വസ്ത്ര ശ്രേണികള്‍ ലഭ്യമാക്കുന്നത്. വേറിട്ട ആശയങ്ങളിലൂടെ റീട്ടെയില്‍ വിപണന മേഖലയില്‍ പുത്തന്‍ തരംഗങ്ങള്‍ സൃഷ്ടിക്കുകയാണ് കല്യാണ്‍ സില്‍ക്സിന്‍റെ ലക്ഷ്യമെന്നു കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com