ADVERTISEMENT

മസ്കത്ത് ∙ സലാലയിൽ നടന്ന അയൺ മാൻ 70.3 മൽസരത്തിൽ അയൺ മാൻ പട്ടം കരസ്ഥമാക്കി മലയാളി. ആലപ്പുഴ ഇരുമ്പു പാലത്തിനു സമീപം ഓൾഡ് തിരുമല ഭാഗത്തുള്ള മച്ചു എന്നു വിളിപ്പേരുള്ള ഷാനവാസ് (49) ആണ് ഈ നേട്ടം സ്വന്തമാക്കിയത്. 1.9 കിലോമീറ്റർ കടലിൽ നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21.1 കിലോമീറ്റർ ഓട്ടം എന്നിവ ഇടവേളകളില്ലാതെ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുന്ന കായിക മത്സരമാണ് അയൺ മാൻ 70.3. ഈ മാസം 24നു ഒമാനിലെ സലാലയിൽ നടന്ന മത്സരത്തിൽ 64 ഓളം രാജ്യങ്ങളിൽ നിന്നായി 600ൽ ഏറെ കായിക താരങ്ങൾ പങ്കെടുത്തു. 

70.3 മൈൽ ട്രിയത്താലോണിൽ 113 കിലോമീറ്റർ ദൂരമാണ് കായിക താരങ്ങൾ പിന്നിടുന്നത്. എട്ടു മണിക്കൂറും 30 മിനിറ്റുമാണ് പൂർത്തിയാക്കാൻ വേണ്ട സമയം. എന്നാൽ, ഷാനവാസ് ഇത് ഏഴു മണിക്കൂറും 35 മിനിറ്റും കൊണ്ട് പൂർത്തിയാക്കി. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഓട്ടവും സൈക്ലിങും ചെയ്തുകൊണ്ടിരുന്ന ഇദ്ദേഹം ട്രിയത്താലോണിൽ പങ്കെടുക്കാൻ വേണ്ടി നീന്തൽ പരിശീലനവും ചെയ്തു. 

ഇതു കൂടാതെ അനേകം അൾട്രാ മാരത്തണുകളിലും ഹാഫ് മാരത്തണുകളിലും ഷാനവാസ് പങ്കെടുത്തിട്ടുണ്ട്. മസ്‌കത്തിലെ ഒരു മാധ്യമ സ്ഥാപനത്തിൽ ഡിസൈനറായി ജോലി ചെയ്യുന്ന ഷാനവാസ് ഭാര്യ മഞ്ജുവിനോടും മകൾ മീനാക്ഷിയോടുമൊപ്പമാണ് താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com