വാഹനാപകടം; മലയാളിയും സൗദി പൗരനും മരിച്ചു

sulaiman
സുലൈമാൻ.
SHARE

റിയാദ്∙ സൗദിയിലെ അൽഖർജിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട് തൃത്താല തലക്കശ്ശേരി കൊടക്കാഞ്ചേരി വീട്ടിൽ സുലൈമാൻ (58) ആണു മരിച്ചത്. മൂന്നു ദിവസം മുൻപു സ്‌പോൺസറുമൊത്ത് അൽഖർജിയിലേക്കു പോകവെയാണ് അപകടം.

സ്‌പോൺസർ  സംഭവസ്ഥലത്തു തന്നെ മരിച്ചു. റിയാദിലെ അൽഖർജ് കിങ് ഫഹദ് മിലിറ്ററി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഞായറാഴ്ച രാത്രിയാണു സുലൈമാൻ മരിച്ചത്. വീട്ടിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സുലൈമാൻ. പരേതനായ ഹസൈനാറിന്റെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: ബൽക്കീസ്. മക്കൾ: താഹിറ, ഷിബ്ന, സുബ്ഹാന, ഷഹീൻ. കബറടക്കം അൽഖർജിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA