ADVERTISEMENT

ദുബായ് ∙ ബഹുസ്വരതയാണ് നാടിന്റെ നട്ടെല്ലെന്നും എന്തു വില കൊടുത്തും അതു സംരക്ഷിക്കണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്‌ലിം ലീഗ് പ്രസിഡന്റായ ശേഷം ആദ്യമായി യുഎഇയിലെത്തിയ അദ്ദേഹം യുഎഇ കെഎംസിസി ദുബായിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു.

ഷിക്കാഗോയില്‍ നടന്ന ആഗോള സമ്മേളനത്തില്‍ താന്‍ മതസൗഹാര്‍ദത്തിന്റെയും ബഹുസ്വരതയുടെയും നാട്ടില്‍ നിന്നാണ് വരുന്നതെന്നായിരുന്നു സ്വാമി വിവേകാനന്ദന്‍ സദസിനെ പരിചയപ്പെടുത്തിയത്. നാവു കൊണ്ടുള്ള തീപ്പൊരിയില്‍ നാടും ജനങ്ങളും നശിച്ചു പോകാമെന്ന് തിരുവള്ളുവര്‍ 'തിരുക്കുറളി'ല്‍ പറഞ്ഞിട്ടുണ്ട്. ഒന്നിച്ചിരിക്കാനും ഇരുത്താനും മുസ്‌ലിം ലീഗിനേ സാധിക്കൂവെന്നും ഈ സ്‌നേഹ ശൃംഖലയില്‍ ഏവരും അണി ചേര്‍ന്ന് സമൂഹത്തിന് സ്വാസ്ഥ്യം പകരണമെന്നും ആവശ്യപ്പെട്ടു.

sadiqali-shihab-thangal-at-dubai1

എം.എ. യൂസഫലി സംഗമം ഉദ്ഘാടനം ചെയ്തു. യുഎഇ കെഎംസിസി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസ്‌ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. എ.കെ.എം. അഷ്‌റഫ് എംഎല്‍എ, ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, യഹ്‌യ തളങ്കര, പി.കെ. ഫിറോസ്, എം.എം അക്ബര്‍, ഫാ.ഷാജി ജേക്കബ്, എം.കെ. രാജന്‍, ഫാ. ബിനീഷ് ബാബു, ഫാ. അബിന്‍ ബേബി, ഷൗക്കത്ത് ഹുദവി, ഹുസൈന്‍ സലഫി, ഫാ. സച്ചിന്‍ തിമോത്തി, അഡ്വ. ഹാഷിഖ്, മുബാറക് അബ്ദുറസാഖ്, എം.സി. ജലീല്‍, യഹ്‌യ സഖാഫി, ഹസൈനാര്‍ അന്‍സാരി, ലൈജു അഹ്മദ്, ഇ.പി. ജോണ്‍സണ്‍, എം.സി.എ. നാസര്‍, ഇ.കെ. ദിനേശന്‍, ജാസ്മിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

sadiqali-shihab-thangal-at-dubai2

യുഎഇ കെഎംസിസി വര്‍ക്കിംഗ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി ഉപസംഹാരം നിര്‍വഹിച്ചു. യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ. അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com