ADVERTISEMENT

മക്ക ∙ ഉംറ നിർവഹിക്കുന്നതിനും ലോകത്തെങ്ങുമുള്ള തീർഥാടകരുടെ സന്ദർശനത്തിനും വേണ്ടിയുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് സൗദി ഹജ്, ഉംറ മന്ത്രാലയം ഏകീകൃത സർക്കാർ പ്ലാറ്റ്‌ഫോം ‘നുസ്ക്ക്’ ആരംഭിച്ചു. മക്ക മദീന തീർഥാടകർക്കും സന്ദർശകർക്കും വിവിധ ഭാഷകളിലുള്ള എല്ലാ നിർദേശങ്ങൾക്കുമുള്ള ഡിജിറ്റൽ ഗൈഡും ആരോഗ്യ വിവരങ്ങളും സേവനങ്ങളും പ്ലാറ്റ്‌ഫോമിൽ പിന്നീട് ആരംഭിക്കും. 

 

ഉംറ സേവന ദാതാക്കൾക്ക് അവരുടെ സേവനങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ 'നുസുക്' പ്ലാറ്റ്‌ഫോമിൽ നൽകാനുള്ള സൗകര്യവും ഭാവിയിൽ ഉണ്ടാവും. നേരത്തെ നിലവിലുള്ള 'മഖാം' പോർട്ടൽ അതേപടി തുടരുമെന്നും എന്നാൽ അതിന്റെ എല്ലാ സേവനങ്ങളും പടിപടിയായി 'നുസുക്' പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുമെന്നും മന്ത്രാലയം അറിയിച്ചു. സൗദി ടൂറിസം അതോറിറ്റിയുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് 'നുസുക്' പ്ലാറ്റ്‌ഫോം ആരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com