യുവതിയെയും മകനെയും വാഹനാപകടത്തിൽ നിന്ന് രക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥൻ വാഹനമിടിച്ച് മരിച്ചു

dead-body
SHARE

ദമാം ∙ സൗദിയിലെ അൽഹസയിൽ  യുവതിയെയും മകനെയും വാഹനാപകടത്തിൽ നിന്ന് രക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥൻ വാഹനമിടിച്ച് മരിച്ചു. ഫഹദ് ബിൻ സാലിം യൂസുഫ് മുഹമ്മദ് അൽകുലൈബ് ആണ് മരിച്ചത്. ദേശീയ ദിനാഘോഷങ്ങൾ നടക്കുന്നതിനിടെയായിരുന്നു സംഭവം.

സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അമിത വേഗത്തിലെത്തിയ കാറിന് മുന്നിൽ നിന്ന് യുവതിയെയും മകനെയും സാഹസികമായി രക്ഷിച്ചെങ്കിലും കാർ  ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇദ്ദേഹം മരിച്ചു . നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സംസ്കരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}