സൽമാൻ യൂസഫ് ഖാൻ നേതൃത്വം നൽകുന്ന സൂപ്പർ ബൈക്ക് റേസിങ് ദുബായിൽ

salman-yousuf-khan
SHARE

ദുബായ് ∙ യുവ ബോളിവുഡ് നടനും നർത്തകനും കൊറിയോഗ്രഫറുമായ സൽമാൻ യൂസഫ് ഖാൻ നേതൃത്വം നൽകുന്ന യുഎഇയിലെ ഏറ്റവും വലിയ ബൈക്ക് റേസിങ് പരിപാടി ദുബായ് സൂപ്പർ ബൈക്ക് –ദ് ആഡ്രനെലൈൻ കപ്പ് ഒക്ടോബർ ഒൻപതിനു ദുബായ് ഓട്ടോഡ്രോമിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ടു അഞ്ചു വരെയാണ് പരിപാടി. പ്രധാന മത്സരം ഉച്ചയ്ക്ക് ശേഷം മുന്നിന് നടക്കും. പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമാണ്.

ബൈക്ക് റേസിങ്ങിൽ അഭിമുഖ്യമുള്ളവർക്കും ‌ഇല്ലാത്തവർക്കും ഒരുപോലെ തങ്ങളുടെ ആദ്യ പ്രീമിയർ സൂപ്പർ ബൈക്ക് ഇവന്റ് ആസ്വദിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. കൂടാതെ, അടുത്ത വർഷം ബ്രാൻഡിന്റെ ഔദ്യോഗിക ഫെസ്റ്റിവൽ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ്. മോട്ടോർ ബൈക്ക് റേസിങ്ങിൽ ഈ മേഖലയിൽ ഏറ്റവും മുൻപന്തിയിലാകാനുള്ള അവസരമാണ് മത്സരാർഥികൾക്ക് ലഭിക്കുക. സൽമാൻ യൂസഫ് ഖാന്റെയും ബൈക്കോട്ട താരമായ നസീർ സയിദിന്റെയും ആശയമാണ് ഇൗ പരിപാടി. 

salman-yousuf-khan-2

നിർഭാഗ്യവശാൽ ജിസിസിയിൽ മോട്ടോർസൈക്കിൾ റേസിങ് വളരെ കുറവാണെന്നും അത് മാറ്റാനുള്ള ദൗത്യത്തിലാണ് തങ്ങളെന്നും ഇരുവരും പറഞ്ഞു. ഒരു സൂപ്പർ ബൈക്ക് റേസ് നേരിട്ട് കാണുന്നത് പോലെ ത്രില്ലടിപ്പിക്കുന്ന മറ്റൊന്നുമില്ല. എൻജിനുകളുടെ മുഴക്കത്തിനും ജനക്കൂട്ടത്തിന്റെ ആഹ്ളാദത്തിനുമിടയിൽ അത് ആരെയും കടുത്ത ആരാധകനാക്കി മാറ്റുമെന്ന് ഉറപ്പാണെന്ന് സൽമാൻ യൂസഫ് ഖാൻ പറഞ്ഞു. 

എന്റെ അഭിനിവേശത്തെ ചുറ്റിപ്പറ്റിയുള്ള ഒരു പരിപാടി യുഎഇയിൽ സംഘടിപ്പിക്കുന്നതിൽ അഭിമാനിക്കുന്നു. രാജ്യം ഇതിനകം തന്നെ നിരവധി ആവേശകരമായ അനുഭവങ്ങളുടെ ഉറവയാണ്. കൂടാതെ ദുബായ് സൂപ്പർ ബൈക്ക് റേസിങ് മറ്റൊരു അതിശയകരമായ പതിപ്പായിരിക്കുമെന്ന് ഉറപ്പുനൽകുന്നുവെന്നും താരം പറഞ്ഞു. തത്സമയ സംഗീതം, ഫൂഡ് ട്രക്കുകൾ എന്നിവയുമുണ്ടായിരിക്കും.

English Summary: DSBK’s one-of-its-kind superbike racing event ‘The Adrenaline Cup’ on October 9 in Dubai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}