ദുബായ് ∙ ജബൽ അലിയിൽ നിർമിച്ച ഹിന്ദു ക്ഷേത്രം ഒക്ടോബർ നാലിന് വൈകിട്ട് അഞ്ചിനു ഉദ്ഘാടനം ചെയ്യും. യുഎഇ സഹിഷ്ണുതാ–സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ സംബന്ധിക്കും. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ മുഖ്യാതിഥിയായിരിക്കും ക്ഷേത്ര ട്രസ്റ്റി രാജു ഷ്റോഫ് സംബന്ധിക്കും. ക്ഷേത്ര നിർമാണത്തിന്റെ മൂന്നു വർഷത്തെ നാൾവഴികൾ ഉദ്ഘാടന ചടങ്ങിൽ അനാവരണം ചെയ്യും. ഇൗ മാസം ആദ്യം മുതൽ ക്ഷേത്രം വിശ്വാസികൾക്ക് സന്ദർശനത്തിന് തുറന്നുകൊടുത്തിരുന്നു.
English Summary : New Hindu Temple In Jebel Ali Set To Open On Oct 4