ADVERTISEMENT

മസ്‌കത്ത് ∙ ഔദ്യോഗിക ഒമാന്‍ സന്ദര്‍ശനത്തിനെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഒമാനില്‍ ഊഷ്മള സ്വീകരണം. മസ്‌കത്ത് റോയല്‍ വിമാനത്താവളത്തിൽ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് നേരിട്ടെത്തി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിച്ചു. തുടര്‍ന്നു മസ്‌കത്തില്‍ അല്‍ ആലം കൊട്ടാരത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

his-majesty-welcomes-uae-president1

മന്ത്രിസഭാ കൗണ്‍സില്‍ ഉപപ്രധാന മന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൗദ്, രാജ്യാന്തര ബന്ധങ്ങളുടെയും സഹകരണകാര്യങ്ങളുടെയും ഉപപ്രധാന മന്ത്രിയും സുല്‍ത്താന്റെ പ്രതിനിധിയുമായ സയ്യിദ് അസദ് ബിന്‍ താരിക് അല്‍ സൗദ്, പ്രതിരോധ കാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സൗദ്, സുല്‍ത്താന്റെ പ്രത്യേക പ്രതിനിധി സയ്യിദ് ഫാതിക് ബിന്‍ ഫഹര്‍ അല്‍ സൗദ്, സാംസ്‌കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസീന്‍ ബിന്‍ ഹൈതം അല്‍ സൗദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫീസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, സാമ്പത്തികകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സാലിം അല്‍ ഹബ്‌സി, സുല്‍ത്താന്റെ പ്രൈവറ്റ് ഓഫീസ് തലവന്‍ ഡോ. ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, ഗതാഗത, വാര്‍ത്താ വിനിമയ, വിവര സാങ്കേതിക മന്ത്രി സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്‌വലി, ഊര്‍ജ, ധാതു മന്ത്രി സാലിം ബിന്‍ നാസര്‍ അല്‍ ഔഫി, യുഎഇയിലെ ഒമാന്‍ അംബാസഡര്‍ ഡോ. അഹമദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി എന്നിവര്‍ സന്നിഹിതരായിരുന്നു.

his-majesty-welcomes-uae-president

അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് ഹസ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാൻ, അബുദാബി എക്‌സിക്യൂട്ടീവ് അംഗം ഷെയ്ഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാൻ, പ്രസിഡന്‍ഷ്യല്‍ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ, ഈര്‍ജ, അടിസ്ഥാന സൗകര്യ വികസനകാര്യ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്‌റൂഇ, സ്റ്റേറ്റ് മന്ത്രി ഖലീഫ ഷഹീന്‍ അല്‍ മരാര്‍, യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ്, ദേശീയ സുരക്ഷാ സുപ്രീം കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അലി ബിന്‍ ഹമ്മദ് അല്‍ ഷംസി, പ്രസിഡന്‍ഷ്യല്‍ കോടതി കാര്യ സഹമന്ത്രി ജാബര്‍ മുഹമ്മദ് അല്‍ സുവൈദി, ഒമാനിലെ യുഎഇ അംബാസഡര്‍ മുഹമ്മദ് സുല്‍ത്താന്‍ അല്‍ സുവൈദി, എഡിഖ്യൂ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ഹസ്സന്‍ അല്‍ സുവൈദി, മേജര്‍ ജനറല്‍ ഖലീഫ റാശിദ് ജുമ അല്‍ ഹംലി എന്നവരാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അനുഗമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com