ADVERTISEMENT

ഷാർജ ∙ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെന്റ് വിഭാഗം ഷാർജയിൽ വീണ്ടും സെൻസസ് ആരംഭിച്ചു. ‘യു കൗണ്ട്’ എന്ന പേരിലുള്ള പദ്ധതിയിൽ സ്വദേശികളെ കൂടാതെ പ്രവാസികളുടെയും കണക്കെടുക്കും. ഡിഎസ്‌സിഡിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ പൊതു സെൻസസ് ഷാർജയുടെ നയരൂപീകരണവും വികസനവും യാഥാർഥ്യമാക്കുന്നതിന് പിന്തുണ നൽകും. കുടുംബങ്ങൾ, തൊഴിലാളികൾ, പാർപ്പിടം, മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ സെൻസസിലൂടെ വെളിപ്പെടും. 2015ൽ ഷാർജയിൽ സെൻസസ് നടത്തിയിരുന്നു. 

sharjah-census

സമൂഹത്തിലെ എല്ലാ ഘടകങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള സർക്കാരിന്റെ ആസൂത്രണം മെച്ചപ്പെടുത്തുന്നതിന് സെൻസസ് വളരെ ഗുണം ചെയ്യുെന്ന് മുഹമ്മദ് ബിൻ ഹുമൈദ് അൽ ഖാസിമി പറഞ്ഞു. ഷാർജയ്ക്ക് സമഗ്രമായ ഒരു സ്ഥിതിവിവരക്കണക്ക് ഉണ്ടെന്നും ആവാസവ്യവസ്ഥയും സെൻസസിന്റെ കൃത്യത ഉറപ്പുനൽകുന്ന ഉറച്ച അടിസ്ഥാന സൗകര്യവും സെൻസസിലൂടെ വെളിപ്പെടുമെന്നും സുൽത്താൻ ബിൻ അബ്ദുല്ല ബിൻ സലേം അൽ ഖാസിമി പറഞ്ഞു.

ജനജീവിതം മെച്ചപ്പെടുത്താനുള്ള യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടിനനുസരിച്ചാണ് സെൻസസ് ആരംഭിക്കുന്നത്. 

ഷാർജയിലെ സെൻസസ് 2015 ഫലങ്ങൾ 

ഷാർജയിലെ മൊത്തം ജനസംഖ്യ 14,05,843. സ്വദേശികൾ: 17,5,432. ഇതിൽ 86,325 പുരുഷന്മാരും 89,098 സ്ത്രീകളും. അവർ മൊത്തം ജനസംഖ്യയുടെ 12% വരും. വിദേശികൾ: 12,30,417. ഇതിൽ 8,34,542 പുരുഷന്മാരും 3,95,875 സ്ത്രീകളും. മൊത്തം ജനസംഖ്യയുടെ 87%. 

sharjah

ഓരോ മുനിസിപ്പാലിറ്റിയുടെയും ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഷാർജ നഗരം ജനസംഖ്യാ പട്ടികയിൽ മുന്നിലാണ്. മൊത്തം ജനസംഖ്യ 12,74,749 (90.6%). ഖോർഫക്കാൻ നഗരമാണ് രണ്ടാം സ്ഥാനത്ത് –39,151 (2.8%). കൽബ നഗരം 37,545 ആളുകളുമായി (2.7%) മൂന്നാം സ്ഥാനത്തെത്തി. അൽ ദൈദ് നഗരത്തിൽ 20,165 ആളുകളുണ്ട് (1.4%). ദിദ്ദ അൽ ഹിൻ നഗരത്തിൽ 12,573 ആളുകളുണ്ട് (0.9%). അൽ മദാം നഗരത്തിൽ 11,120 ആളുകൾ (0.8%). മലീഹ നഗരം 4,768 ആളുകൾ (0.3%). അൽ ബതേഹ് നഗരത്തിൽ 3,958 പേരാണുള്ളത് (0.3%); അൽ ഹംരിയയിൽ 3,297 ആളുകളുണ്ട്.

English Summary: Sharjah census to collect data on every household

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com