അബുദാബിയിൽ തൂണിൽ വാഹനമിടിച്ച് അപകടം: രണ്ടു മരണം, ഒരാൾക്കു ഗുരുതര പരുക്ക്

Abu-Dhabi-car-crash
അപകട സ്ഥലത്ത് അബുദാബി പൊലീസ് രക്ഷാപ്രവർത്തനം നടത്തുന്നു. ചിത്രം: അബുദാബി പൊലീസ്.
SHARE

അബുദാബി ∙ അബുദാബി ക്ലീവ്‌ലാൻഡ് ക്ലിനിക്ക് ആശുപത്രിയുടെ പ്രവേശന കവാടത്തിലെ തൂണിൽ വാഹനം ഇടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. ഇന്നു രാവിലെയായിരുന്നു അപകടമെന്ന് അബുദാബി പൊലീസ് പറഞ്ഞു. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടമായതാണ് വാഹനം റോഡിൽ നിന്ന് തെന്നിമാറി ആശുപത്രി കവാടത്തിലെ തൂണിൽ ഇടിക്കാൻ ഇടയാക്കിയതെന്ന് പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടത്തി. 

സെൻട്രൽ ഓപ്പറേഷൻസ് കമാൻഡിലും കൺട്രോൾ സെന്ററിലും അപകടം സംബന്ധിച്ച വിവരം എത്തിയ ഉടൻ തന്നെ പൊലീസ് പട്രോൾ സംഘവും ആംബുലൻസുകളും സിവിൽ ഡിഫൻസും സ്ഥലത്ത് എത്തുകയും പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. മരിച്ചവരെക്കുറിച്ചോ പരുക്കേറ്റയാളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Abu-Dhabi-car-crash1
സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യം. ചിത്രം: അബുദാബി പൊലീസ് ഫെയ്സ്ബുക്ക്.

മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ആശുപത്രിയിൽ കഴിയുന്ന വ്യക്തി വളരെ വേഗം മുക്തനാകട്ടെയെന്നും അബുദാബി പൊലീസ് അറിയിച്ചു. ജനങ്ങൾ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ മാത്രമേ പങ്കുവയ്ക്കാവൂ എന്നും അധികൃതർ മുന്നറിയിപ്പു നൽകി.

English Summary: Abu Dhabi: 2 dead, 1 seriously injured as vehicle crash

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA