ADVERTISEMENT
കുവൈത്ത് സിറ്റി ∙ ഗാന്ധി ജയന്തിയോടനുബന്ധിച്ചു കുവൈത്ത് മലയാളികളും ഇക്കോ വാരിയേഴ്സ് കുവൈത്തും സംയുക്തമായി പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ യാത്രയും ശുചീകരണ യജ്ഞവും  സംഘടിപ്പിക്കുന്നു. നാളെ രാവിലെ 6.30 മുതൽ 9 വരെ ജഹ്റയിലെ ദോഹ ബീച്ചിൽ പഴയ കപ്പൽശാലയ്ക്കു സമീപമാണു പരിപാടി. താൽപര്യമുള്ളവർ  66177436, 50606890, 66395276 എന്നീ നമ്പറിൽ ബന്ധപ്പെടണമെന്ന് കുവൈത്ത് മലയാളികൾ പ്രസിഡന്റ് ജോർജ് ചെറിയാൻ, എക്കോ വാരിയേഴ്സ് പ്രസിഡന്റ് പ്രിയദർശൻ, പ്രോഗ്രാം കൺവീനർ ഷമീർ റഹീം എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com