ADVERTISEMENT

ഷാർജ ∙ ഇന്ത്യൻ അസോസിയേഷൻ ഷാർജ ‘ആവണിത്തുമ്പി-2022’ എന്ന പേരിൽ നടത്തിയ ഓണാഘോഷത്തിൽ ആയിരങ്ങൾ പങ്കെടുത്തു. കോവിഡിനെ തുടർന്നു കഴിഞ്ഞ രണ്ടു വർഷം പരിപാടി നടന്നിരുന്നില്ല. ഘോഷയാത്രയോടെ ആഘോഷത്തിന് തുടക്കം കുറിച്ചു. പ്രസിഡന്റ് അഡ്വ.വൈ.എ. റഹീമിന്റെ  അധ്യക്ഷതയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി ഉദ്ഘാടനം നിർവഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ ഡോ.എം.കെ. മുനീർ,  ജി. എസ് .ജയലാൽ, അസോസിയേഷൻ രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ് അൽ മിദ്ഫ, ദുബായ് ഇന്ത്യൻ കോണ്‍സല്‍ ഉത്തം ചന്ദ്, മാന്ത്രികൻ ഗോപിനാഥ് മുതുകാട് തുടങ്ങിയവരും പങ്കെടുത്തു. 

ജനറൽ സെക്രട്ടറി നസീർ, ട്രഷറർ ശ്രീനാഥ് കാടഞ്ചേരി, വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോയിന്റ് ജനറൽ സെക്രട്ടറി മനോജ് വർഗീസ്, ജോയിൻ ട്രഷറർ ബാബു വർഗീസ്, റോയ് മാത്യു, കെ. ടി. നായർ, എ. കെ. ജബ്ബാർ, സാം വർഗീസ്, പ്രദീഷ് ചിതറ, എം. ഹരിലാൽ, അബ്ദു മനാഫ്, അബ്ദുൽ മനാഫ്, കെ. സുനിൽരാജ്, കബീർ ചാന്നാങ്കര തുടങ്ങിയവർ പ്രസംഗിച്ചു. പതിനേഴായിരത്തിലേറെ പേർക്കു ഓണസദ്യ വിളമ്പി. പരമ്പരാഗതമായ രീതിയിൽ ക്രമീകരിച്ച ഓണച്ചന്ത, അൽ ഇബ്തിസാമയിലെ കുട്ടികൾ നിർമ്മിച്ച കരകൗശല വസ്തുക്കൾ വിൽപനയ്ക്കായുള്ള സ്റ്റാൾ എന്നിവയുമുണ്ടായിരുന്നു. 

ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്ത പരിപാടികൾ, തിരുവാതിര, തെയ്യം,  നൃത്തശിൽപങ്ങൾ, ഒപ്പന, മാർഗം കളി, സംഘനൃത്തം തുടങ്ങിയ പരിപാടികൾക്കു പുറമേ മൃദുല വാര്യർ, അൻവർ സാദത്ത്, ശ്രീനാഥ്, അനഘ അജയ് തുടങ്ങിയവർ നേതൃത്വം നൽകിയ ഗാനമേളയും അരങ്ങേറി. പബ്ലിക്കേഷൻ കമ്മിറ്റി പുറത്തിറക്കിയ ഓണം സുവനീർ പ്രകാശനം ചെയ്തു. യുഎഇയിലെ ഇരുപതോളം ടീമുകൾ പങ്കെടുത്ത പൂക്കളമത്സരത്തിൽ ഐഎസ്‍സി അജ്മാൻ, ഫ്ലോറൽ ഫ്രണ്ട്സ്, ഓർമ്മക്കൂട്ടം എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും ചലച്ചിത്ര താരം ജ്യോതി കൃഷ്ണ വിതരണം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com