ADVERTISEMENT

റിയാദ് ∙ റിയാദിൽ തണ്ണിമത്തനിനുള്ളിൽ ഒളിപ്പിച്ച 7,65,000 ലഹരിമരുന്ന് ഗുളികകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ പിടികൂടി. രണ്ടു സ്വദേശികളും മൂന്നു സിറിയൻ പൗരന്മാരുമടക്കം അഞ്ചു പേർ പിടിയിലായതായി ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വക്താവ് മേജർ മുഹമ്മദ് അൽ നജിദി പറഞ്ഞു.

watermelon-drugs1

പ്രതികളെ അറസ്റ്റ്ചെയ്തതായും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ലഹരി മരുന്നു കടത്താൻ പലരീതിയിലുള്ള ശ്രമങ്ങളും ഇവർ നടത്താറുണ്ട്. അതിൽ ഏറ്റവും ഒടുവിൽ പിടിക്കപ്പെട്ട രീതിയാണിതെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com